---
title: "#Shiva| കുറ്റ്യാട്ടൂർ മഹാശിവക്ഷേത്രം ശ്രീകോവിൽ സമർപ്പണം "
english_title: "Consecration of Kuttyatur Mahashivkshetra Shrine "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190412/consecration-of-kuttyatur-mahashivkshetra-shrine"
published_at: "2024-03-09T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ec15412805b_IMG-20240309-WA0002.jpg"
keywords: []
---

# #Shiva| കുറ്റ്യാട്ടൂർ മഹാശിവക്ഷേത്രം ശ്രീകോവിൽ സമർപ്പണം 

> **Lead Summary:** **മട്ടന്നൂർ: **കുറ്റ്യാട്ടൂർ മഹാശിവക്ഷേത്രത്തിൽ കരിങ്കല്ല് പാകിയ ക്ഷേത്ര ശ്രീകോവിലിന്റെ സമർപ്പണവും സാംസ്കാരിക സമ്മേളനവും നടന്നു. ചിറക്കൽ കോവിലകം ട്രസ്റ്റി രാമവർമ വലിയരാജ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ കുറ്റ്യാട്ടൂർ മഹാശിവക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് സി. ബാലഗോപാലൻ അധ്യക്ഷത വഹിച്ചു.

## Article Content

**മട്ടന്നൂർ: **കുറ്റ്യാട്ടൂർ മഹാശിവക്ഷേത്രത്തിൽ കരിങ്കല്ല് പാകിയ ക്ഷേത്ര ശ്രീകോവിലിന്റെ സമർപ്പണവും സാംസ്കാരിക സമ്മേളനവും നടന്നു. ചിറക്കൽ കോവിലകം ട്രസ്റ്റി രാമവർമ വലിയരാജ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ കുറ്റ്യാട്ടൂർ മഹാശിവക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് സി. ബാലഗോപാലൻ അധ്യക്ഷത വഹിച്ചു.

പി.രാജേഷ്, കെ.വി. മനോഹരൻ, ആർ.വി. സുരേഷ്കുമാർ, രത്നവല്ലി, സജീവ് അരിയേരി എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികൾ അവതരിപ്പിച്ച തിരുവാതിര, കലാലയ കുറ്റ്യാട്ടൂരിന്റെ വൈവിധ്യമാർന്ന കലാ സാംസ്കാരിക പരിപാടികൾ എന്നിവ അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190412/consecration-of-kuttyatur-mahashivkshetra-shrine)