---
title: "#Embet |  എമ്പേറ്റിൽ മേൽപ്പാലം അനുവദിക്കണമെന്നാവശ്യപ്പെട്ട്  സത്യാഗ്രഹ സമരം"
english_title: "Satyagraha strike demanding permission for flyover in Empet"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190425/satyagraha-strike-demanding-permission-for-flyover-in-empet"
published_at: "2024-03-09T14:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ec220dab8cf_IMG-20240309-WA0008.jpg"
keywords: []
---

# #Embet |  എമ്പേറ്റിൽ മേൽപ്പാലം അനുവദിക്കണമെന്നാവശ്യപ്പെട്ട്  സത്യാഗ്രഹ സമരം

> **Lead Summary:** **പരിയാരം:** ഹൈവേ വികസത്തിൻ്റെ ഭാഗമായി എമ്പേറ്റിൽ മേൽപ്പാലം അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളുടെ നേതൃത്വത്തിൽ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എം. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വി. രമണി അദ്ധ്യക്ഷയായി.

## Article Content

**പരിയാരം:** ഹൈവേ വികസത്തിൻ്റെ ഭാഗമായി എമ്പേറ്റിൽ മേൽപ്പാലം അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളുടെ നേതൃത്വത്തിൽ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എം. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വി. രമണി അദ്ധ്യക്ഷയായി.

മേൽപ്പാലം അനുവദിക്കണമെന്നാവശ്യപ്പെട്ട് കലക്ടർ നാഷണൽ ഹൈവെ അതോറിറ്റി അധികൃതർക്കും, വിവിധ സംഘടനകളുടെ നേതൃത്വത്തിൽ എം.എൽ.എ, ജോൺ ബ്രിട്ടാസ് എം.പി എന്നിവർക്കും നിവേദനങ്ങൾ സമർപ്പിച്ചിരുന്നു. അതിൻ്റെ ഭാഗമായി മേൽപ്പാലം സ്ഥാപിക്കുന്നതിനായി തത്വത്തിൽ തീരുമാനമായതുമാണ്. എന്നാൽ നാഷണൽ ഹൈവേ റോഡിൻ്റെ പ്രവർത്തനം ധൃതഗതിയിൽ നടന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മേൽപ്പാലത്തിൻ്റെ കാര്യത്തിൽ ദേശീയ പാത അധികൃതർ മെല്ലെപ്പോക്ക് നയം സ്വീകരിക്കുകയാണെന്നാരോപിച്ചാണ് വാർഡ് മെമ്പർ വി. രമണിയുടെ നേതൃത്വത്തിൽ ആക്ഷൻ കമ്മറ്റി രൂപീകരിച്ചത്. അനിശ്ചിതകാല ധർണ്ണ ഉൾപ്പെടെയുള്ള സമര-പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുവാനും തീരുമാനിച്ചു.

ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ആർ. ഗോപാലൻ മാസ്റ്റർ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ടോണ വിൻസൻ്റ്, കെ.കെ. പത്മനാഭൻ, ടി.ആർ. സുരേഷ്, പി.വി. മോഹനൻ, ടി.വി. പത്മലോചനൻ, സി.കെ. ഷോന, കെ. ശരത്, കെ.വി. രമേശൻ, കെ. മോഹനൻ, പി. രഞ്ജിത്ത്, ഇ. തമ്പാൻ എന്നിവർ സംസാരിച്ചു.

കടന്നപ്പള്ളി, ചെറുതാഴം, ഏഴോം, പരിയാരം പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്നതും നൂറുകണക്കിന് വാഹനങ്ങൾ ദിനം പ്രതി കടന്നുപോകുന്നതുമായ പ്രദേശമാണ് എമ്പേറ്റ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190425/satyagraha-strike-demanding-permission-for-flyover-in-empet)