---
title: "സംസ്ഥാന കേരളോത്സവം; കണ്ണൂരിന് മികച്ച നേട്ടം"
english_title: "Keralolsavam  Victory"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19043/keralolsavam-victory"
published_at: "2022-01-04T05:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d38a4ff2664_images - 2022-01-04T051405.741.jpeg"
keywords: []
---

# സംസ്ഥാന കേരളോത്സവം; കണ്ണൂരിന് മികച്ച നേട്ടം

> **Lead Summary:** സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ ഓൺലൈനായി സംഘടിപ്പിച്ച സംസ്ഥാന കേരളോത്സവത്തിൽ മൂന്നിനങ്ങളിൽ ഒന്നാംസ്ഥാനവും ആറിനങ്ങളിൽ രണ്ടാംസ്ഥാനവും ആറിനങ്ങളിൽ മൂന്നാംസ്ഥാനവുമായി ജില്ല മികച്ച വിജയം നേടി.

## Article Content

സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ ഓൺലൈനായി സംഘടിപ്പിച്ച സംസ്ഥാന കേരളോത്സവത്തിൽ മൂന്നിനങ്ങളിൽ ഒന്നാംസ്ഥാനവും ആറിനങ്ങളിൽ രണ്ടാംസ്ഥാനവും ആറിനങ്ങളിൽ മൂന്നാംസ്ഥാനവുമായി ജില്ല മികച്ച വിജയം നേടി.

ഏറ്റവും കൂടുതൽ പോയിന്റ് നേടിയ മൂന്നാമത്തെ ക്ലബ്ബായി കണ്ണൂരിലെ അഥീന നാടക നാട്ടറിവ് വീടിനെ തെരഞ്ഞെടുത്തു. അഥീന നാടക നാട്ടറിവിലെ നന്ദഗോപാലാണ് മികച്ച നടൻ. ഗ്രൂപ്പ്ഡാൻസ്, നാടകം (മലയാളം) - അഥീന നാടക നാട്ടറിവ് വീട് , ദഫ് മുട്ട് - ദാവൂദ് ആന്റ് ടീം - എന്നിവർക്ക് ഒന്നാം സ്ഥാനവും, തബല - പി എസ് ധനുർദേവ്, കർണ്ണാടിക് മ്യൂസിക് - എസ് ഗോപീകൃഷ്ണൻ, നാടകം ഇംഗ്ലീഷ്/ഹിന്ദി - അഥീന നാടക നാട്ടറിവ് വീട്, മണിപ്പൂരി - ടി അനുദീപ് (ചെന്താര ആട്‌സ് ആന്റ് സ്‌പോട്‌സ് ക്ലബ്ബ്), കഥാപ്രസംഗം - പി പി സ്‌നിജ സോമൻ ഗിറ്റാർ - ഞ്ജാൻ എസ് ആനന്ദ് എന്നിവർക്ക് രണ്ടാംസ്ഥാനവും, ക്ലാസിക്കൽ ഹിന്ദുസ്ഥാനി - ശ്യാമിലി ദിനേശ്, വീണ - കെ എം ഉത്തര, ലളിതഗാനം (പെൺ) - ഇ ഗീതിക , ഒപ്പന - അഥീന നാടക നാട്ടറിവ് വീട്, വളളംകളിപ്പാട്ട് കുട്ടനാടൻ - ബ്രദേഴ്‌സ് ആട്‌സ് ആന്റ് സ്‌പോട്‌സ് ക്ലബ്ബ്, നിടുവാലൂർ, മാപ്പിളപ്പാട്ട് - ടി കെ ശിവനന്ദ എന്നിവർ മൂന്നാം സ്ഥാനവും നേടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19043/keralolsavam-victory)