---
title: "#Composting | തളിപ്പറമ്പ് നഗരസഭ വിൻഡ്രോ കമ്പോസ്റ്റിംഗ് പ്ലാന്റ് പ്രവൃത്തി ഉദ്ഘാടനം "
english_title: "Inauguration of Thaliparamb Municipality Windrow Composting Plant"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190434/inauguration-of-thaliparamb-municipality-windrow-composting-plant"
published_at: "2024-03-09T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ec2b432ef7b_IMG-20240309-WA0003.jpg"
keywords: []
---

# #Composting | തളിപ്പറമ്പ് നഗരസഭ വിൻഡ്രോ കമ്പോസ്റ്റിംഗ് പ്ലാന്റ് പ്രവൃത്തി ഉദ്ഘാടനം 

> **Lead Summary:** **തളിപ്പറമ്പ്: **നഗരസഭ 2023-24 വാർഷിക പദ്ധതിയിൽ 98 ലക്ഷം രൂപ വകയിരുത്തി ജൈവ മാലിന്യങ്ങൾ നിർമ്മാർജ്ജനം ചെയ്യാൻ നിർമ്മിക്കുന്ന വിൻഡ്രോ കമ്പോസ്റ്റിംഗ് പ്ലാന്റ് പ്രവൃത്തി ഉദ്ഘാടനം നടന്നു. നഗരസഭാ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം നിർവഹിച്ചു. വാർഡ് കൗൺസിലർ റഹ്മത്ത് ബീഗം അധ്യക്ഷത വഹിച്ചു.

## Article Content

**തളിപ്പറമ്പ്: **നഗരസഭ 2023-24 വാർഷിക പദ്ധതിയിൽ 98 ലക്ഷം രൂപ വകയിരുത്തി ജൈവ മാലിന്യങ്ങൾ നിർമ്മാർജ്ജനം ചെയ്യാൻ നിർമ്മിക്കുന്ന വിൻഡ്രോ കമ്പോസ്റ്റിംഗ് പ്ലാന്റ് പ്രവൃത്തി ഉദ്ഘാടനം നടന്നു. നഗരസഭാ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം നിർവഹിച്ചു. വാർഡ് കൗൺസിലർ റഹ്മത്ത് ബീഗം അധ്യക്ഷത വഹിച്ചു.

നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻമാരായ പി.പി. മുഹമ്മദ്‌ നിസാർ, എം.കെ. ഷബിത, പി. രജില, കെ.പി. ഖദീജ, കൗൺസിലർമാരായ സി.വി. ഗിരീശൻ, കെ. വത്സരാജൻ, സുജാത തളിപ്പറമ്പ് നഗരസഭ സെക്രട്ടറി കെ.പി. സുബൈർ, നഗരസഭ സൂപ്രണ്ട് സുരേഷ് കസ്തൂരി എന്നിവർ സംസാരിച്ചു. മുനിസിപ്പൽ എഞ്ചിനീയർ വിമൽ കുമാർ വി. റിപ്പോർട്ട്‌ അവതരിപ്പിച്ചു. മൂന്നുമാസംകൊണ്ട് പണിപൂർത്തീകരിക്കാനാണ് നഗരസഭ പദ്ധതി തയ്യാറാക്കിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190434/inauguration-of-thaliparamb-municipality-windrow-composting-plant)