---
title: "#Oiska | പഴശ്ശി കോവിലകത്തെ അമ്മത്തമ്പുരാട്ടിയെ ആദരിച്ച് ഓയിസ്ക "
english_title: "Oiska honoring her grandmother in Pazhassi Kovilakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190444/oiska-honoring-her-grandmother-in-pazhassi-kovilakam"
published_at: "2024-03-09T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ec36ca9274f_Screenshot_2024-03-09-15-43-16-06_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #Oiska | പഴശ്ശി കോവിലകത്തെ അമ്മത്തമ്പുരാട്ടിയെ ആദരിച്ച് ഓയിസ്ക 

> **Lead Summary:** **കൂത്തുപറമ്പ്: **നാടിനുവേണ്ടി ജീവൻ ബലിയർപ്പിച്ച വീര പഴശ്ശിയുടെ തലമുറക്കാരിയായ കോട്ടയം കോവിലകത്തെ സുഭദ്ര അമ്മത്തമ്പുരാട്ടിയെ ലോക വനിതാ ദിനത്തിൽ ഓയിസ്ക ഇൻറർനാഷണൽ മമ്പറം ചാപ്റ്റർ പ്രതിനിധികൾ കോട്ടയം കോവിലകത്ത് വെച്ച് ആദരിച്ചു. 'ഈ മഹനീയ വ്യക്തിത്വത്തിന് നൽകിയ ആദരവ് നമ്മുടെ നാടിനോട് കൂറുപുലർത്തുന്ന ഓരോ വനിതകൾക്കുമുള്ള അംഗീകാരമായിട്ടാണ് കാണുന്നതെന്ന് ഓയിസ്ക പറഞ്ഞു. കൂടാതെ 90 വയസ്സുള്ള കിഴക്കേ മഠത്തിൽ രമണി അമ്മാളിനെയും അവരുടെ വസതിയിൽ വെച്ച് ആദരിക്കുകയുണ്ടായി. ചടങ്ങിൽ പച്ചക്കറി കിറ്റ് വിതരണവും നടന്നു. ഓയിസ്ക ജില്ലാ പ്രതിനിധി കക്കോത്ത് പ്രഭാകരൻ, മമ്പറം ചാപ്റ്റർ സെക്രട്ടറി എം. സന്തോഷ്, വീഗ്രോ ഷിജു കുമാർ എന്നിവർ സംസാരിച്ചു. എടപ്പാടി ക്ഷേത്രം പ്രസിഡൻ്റും ഓയിസ്ക മമ്പറം ചാപ്റ്റർ വൈസ് പ്രസിഡൻ്റുമായ എൻ. ചന്ദ്രൻ പച്ചക്കറി കിറ്റ് വിതരണവും, നന്ദിയും രേഖപ്പെടുത്തി. രഞ്ജിത്ത്. എരുവട്ടി, സച്ചിൻ ദേവ്, വേണുഗോപാൽ, കെ.പി. മല്ലിക, ആർ. ശങ്കരൻ നമ്പൂതിരി, രവിവർമ്മ തമ്പുരാൻ, വേളാണ്ടി അജിത്ത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

## Article Content

**കൂത്തുപറമ്പ്: **നാടിനുവേണ്ടി ജീവൻ ബലിയർപ്പിച്ച വീര പഴശ്ശിയുടെ തലമുറക്കാരിയായ കോട്ടയം കോവിലകത്തെ സുഭദ്ര അമ്മത്തമ്പുരാട്ടിയെ ലോക വനിതാ ദിനത്തിൽ ഓയിസ്ക ഇൻറർനാഷണൽ മമ്പറം ചാപ്റ്റർ പ്രതിനിധികൾ കോട്ടയം കോവിലകത്ത് വെച്ച് ആദരിച്ചു. 'ഈ മഹനീയ വ്യക്തിത്വത്തിന് നൽകിയ ആദരവ് നമ്മുടെ നാടിനോട് കൂറുപുലർത്തുന്ന ഓരോ വനിതകൾക്കുമുള്ള അംഗീകാരമായിട്ടാണ് കാണുന്നതെന്ന് ഓയിസ്ക പറഞ്ഞു. കൂടാതെ 90 വയസ്സുള്ള കിഴക്കേ മഠത്തിൽ രമണി അമ്മാളിനെയും അവരുടെ വസതിയിൽ വെച്ച് ആദരിക്കുകയുണ്ടായി. ചടങ്ങിൽ പച്ചക്കറി കിറ്റ് വിതരണവും നടന്നു. ഓയിസ്ക ജില്ലാ പ്രതിനിധി കക്കോത്ത് പ്രഭാകരൻ, മമ്പറം ചാപ്റ്റർ സെക്രട്ടറി എം. സന്തോഷ്, വീഗ്രോ ഷിജു കുമാർ എന്നിവർ സംസാരിച്ചു. എടപ്പാടി ക്ഷേത്രം പ്രസിഡൻ്റും ഓയിസ്ക മമ്പറം ചാപ്റ്റർ വൈസ് പ്രസിഡൻ്റുമായ എൻ. ചന്ദ്രൻ പച്ചക്കറി കിറ്റ് വിതരണവും, നന്ദിയും രേഖപ്പെടുത്തി. രഞ്ജിത്ത്. എരുവട്ടി, സച്ചിൻ ദേവ്, വേണുഗോപാൽ, കെ.പി. മല്ലിക, ആർ. ശങ്കരൻ നമ്പൂതിരി, രവിവർമ്മ തമ്പുരാൻ, വേളാണ്ടി അജിത്ത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190444/oiska-honoring-her-grandmother-in-pazhassi-kovilakam)