---
title: "സ്‌പെഷ്യൽ എജുക്കേറ്റർമാരുടെ ഒഴിവുകൾ"
english_title: "Special  educators vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19046/special-educators-vacancy"
published_at: "2022-01-04T06:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d39f012cf6b_images - 2022-01-04T064224.582.jpeg"
keywords: []
---

# സ്‌പെഷ്യൽ എജുക്കേറ്റർമാരുടെ ഒഴിവുകൾ

> **Lead Summary:** സമഗ്ര ശിക്ഷാ കേരളം ജില്ലയുടെ കീഴിലെ ബി ആർ സികളിൽ സ്‌പെഷ്യൽ എജുക്കേറ്റർമാരുടെ ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

## Article Content

സമഗ്ര ശിക്ഷാ കേരളം ജില്ലയുടെ കീഴിലെ ബി ആർ സികളിൽ സ്‌പെഷ്യൽ എജുക്കേറ്റർമാരുടെ ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

എലിമെന്ററി സ്‌പെഷ്യൽ എജുക്കേറ്റർ: സ്‌പെഷ്യൽ എജുക്കേഷനിലുള്ള രണ്ട് വർഷത്തെ ഡിപ്ലോമ/പ്ലസ്ടു, സ്‌പെഷ്യൽ എജുക്കേഷനിലുള്ള രണ്ട് വർഷ ഡിപ്ലോമ (ആർ സി ഐ അംഗീകൃതം). സെക്കണ്ടറി സ്‌പെഷ്യൽ എജുക്കേറ്റർ: പി ജിയും സ്‌പെഷ്യൽ എജുക്കേഷൻ ഡിപ്ലോമയിലുള്ള ബി എഡും/സ്‌പെഷ്യൽ എജുക്കേഷനിലുള്ള ബി എഡ്/രണ്ട് വർഷത്തെ സ്‌പെഷ്യൽ എജുക്കേഷനിലുള്ള ജനറൽ ബി എഡ് (ആർ സി ഐ അംഗീകൃതം).

യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതമുള്ള അപേക്ഷ ജനുവരി ഏഴിന് വൈകിട്ട് അഞ്ച് മണിക്കകം sskannur@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ: 0497 2707993.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19046/special-educators-vacancy)