---
title: "കണ്ണൂരിൽ അണപൊട്ടിയൊഴുകി ആവേശം: കെ സുധാകരന് ഉജ്ജ്വല വരവേൽപ്പ്"
english_title: "Sudhakaran "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190469/sudhakaran"
published_at: "2024-03-09T17:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ec55626d6de_Screenshot_20240309-175258_WhatsApp.jpg"
keywords: []
---

# കണ്ണൂരിൽ അണപൊട്ടിയൊഴുകി ആവേശം: കെ സുധാകരന് ഉജ്ജ്വല വരവേൽപ്പ്

> **Lead Summary:** കണ്ണൂർ : കണ്ണൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സുധാകരന് ആവേശകരമായ സ്വീകരണം നൽകി. ശനിയാഴ്‌ച്ച ഉച്ചയ്ക്ക് വന്ദേഭാരത് എക്‌സ് പ്രസിലെത്തിയ കെ. സുധാകരനെ സ്വീകരിക്കാൻ നൂറുകണക്കിന് പ്രവർത്തകരാണ് കണ്ണൂർ റെയിൽവെ സ്റ്റേഷനിലെത്തിയത്. ത്രിവർണനിറത്തിലുള്ള ബലൂണുകളും കളർ മാല ഉയർത്തിയും ബാനറുകളും സുധാകരന്റെ ചിത്രമുള്ള പ്‌ളക്കാർഡ് ഉയർത്തിയും ബാൻഡ് , ചെണ്ടമേളങ്ങളുടെ അകമ്പടിയോടെയാണ് കെ. സുധാകരനെ കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ഡി.സി.സി ഓഫിസിലേക്ക് ആനയിച്ചത്.

## Article Content

കണ്ണൂർ : കണ്ണൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സുധാകരന് ആവേശകരമായ സ്വീകരണം നൽകി. ശനിയാഴ്‌ച്ച ഉച്ചയ്ക്ക് വന്ദേഭാരത് എക്‌സ് പ്രസിലെത്തിയ കെ. സുധാകരനെ സ്വീകരിക്കാൻ നൂറുകണക്കിന് പ്രവർത്തകരാണ് കണ്ണൂർ റെയിൽവെ സ്റ്റേഷനിലെത്തിയത്. ത്രിവർണനിറത്തിലുള്ള ബലൂണുകളും കളർ മാല ഉയർത്തിയും ബാനറുകളും സുധാകരന്റെ ചിത്രമുള്ള പ്‌ളക്കാർഡ് ഉയർത്തിയും ബാൻഡ് , ചെണ്ടമേളങ്ങളുടെ അകമ്പടിയോടെയാണ് കെ. സുധാകരനെ കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ഡി.സി.സി ഓഫിസിലേക്ക് ആനയിച്ചത്.

സുധാകരൻ കണ്ണൂരിലെത്തിയ ദിവസം തന്നെ റോഡ് ഷോയിലൂടെയാണ് യു.ഡി.എഫ് പ്രവർത്തകർ നേതാവിനെ എതിരേറ്റത്. മൂന്ന് മുന്നണി സ്ഥാനാർത്ഥികളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അണിനിരന്നത്തോടെ കണ്ണൂരിൽ പോര് വേനൽ ചൂടിനോപ്പം മുറുകിയിരിക്കുകയുണ്ട്. കെ.സുധാകരന് നൽകിയ സ്വീകരണത്തിന് ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് , സജീവ് ജോസഫ് എം.എ.എ തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190469/sudhakaran)