---
title: "തൃശ്ശൂരിലെത്തിയ കെ. മുരളീധരന് ആവേശോജ്വലമായ സ്വകരണം നല്‍കി."
english_title: "Kmuraleedharan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190470/kmuraleedharan"
published_at: "2024-03-09T18:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ec568993877_Screenshot_20240309-175817_WhatsApp.jpg"
keywords: []
---

# തൃശ്ശൂരിലെത്തിയ കെ. മുരളീധരന് ആവേശോജ്വലമായ സ്വകരണം നല്‍കി.

> **Lead Summary:** **തൃശൂർ:** സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ആദ്യമായി തൃശ്ശൂരിലെത്തിയ കെ. മുരളീധരന് ഡി.സി.സിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ തൃശ്ശൂര്‍ റെയിവേ സ്റ്റേഷനില്‍ ആവേശോജ്വലമായ സ്വകരണം നല്‍കി. പന്ത്രണ്ടേ കാലോടെ ട്രെയിനിറങ്ങിയ കെ.മുരളീധരനെ ഡിസിസി പ്രസിഡന്‍റ് ജോസ് വള്ളൂര്‍, ടി.എന്‍ പ്രതാപന്‍ എം.പി എന്നിവരുടെ നേതൃത്വത്തില്‍ തിങ്ങിനിറഞ്ഞ നൂറുകണക്കിന് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെയാണ് സ്വീകരിച്ചത്.

## Article Content

**തൃശൂർ:** സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ആദ്യമായി തൃശ്ശൂരിലെത്തിയ കെ. മുരളീധരന് ഡി.സി.സിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ തൃശ്ശൂര്‍ റെയിവേ സ്റ്റേഷനില്‍ ആവേശോജ്വലമായ സ്വകരണം നല്‍കി. പന്ത്രണ്ടേ കാലോടെ ട്രെയിനിറങ്ങിയ കെ.മുരളീധരനെ ഡിസിസി പ്രസിഡന്‍റ് ജോസ് വള്ളൂര്‍, ടി.എന്‍ പ്രതാപന്‍ എം.പി എന്നിവരുടെ നേതൃത്വത്തില്‍ തിങ്ങിനിറഞ്ഞ നൂറുകണക്കിന് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെയാണ് സ്വീകരിച്ചത്.

തുടര്‍ന്ന് റെയില്‍വേ സ്റ്റേഷന് പുറത്ത് സജ്ജമാക്കിയ തുറന്ന വാഹനത്തില്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്ത റോഡ് ഷോയും നടന്നു. ടി.എന്‍.പ്രതാപന്‍ എം.പി , ജോസ് വള്ളൂര്‍, എം.പി വിന്‍സെന്‍റ് എന്നിവരും കെ.മുരളീധരനൊപ്പം വാഹനത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190470/kmuraleedharan)