---
title: "കേരളത്തിലേത് ഏറ്റവും ലജ്ജയില്ലാത്ത ഭരണം: കെ. സുധാകരൻ"
english_title: "Sudhakaran "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190476/sudhakaran"
published_at: "2024-03-09T19:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ec6792a5494_IMG-20240309-WA0004.jpg"
keywords: []
---

# കേരളത്തിലേത് ഏറ്റവും ലജ്ജയില്ലാത്ത ഭരണം: കെ. സുധാകരൻ

> **Lead Summary:** **കണ്ണൂർ: **ഒരു മിടുക്കനായ വിദ്യാർത്ഥിയെ ഭരണപക്ഷ വിദ്യാർത്ഥി സംഘടന നിഷ്ഠൂരമായി ആക്രമിക്കുകയും മൂത്രം വരെ കുടിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുകയും എന്നിട്ട് ആ മരണത്തെ പോലും ന്യായീകരിക്കുന്ന രീതിയിലുള്ള നിലപാട് എടുക്കുന്ന ഈ സർക്കാർ ഇന്ത്യയിലെ തന്നെ ഏറ്റവും മോശപ്പെട്ടതും ലജ്ജയില്ലാത്തതുമായ സർക്കാർ ആണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അഭിപ്രായപ്പെട്ടു.

## Article Content

**കണ്ണൂർ: **ഒരു മിടുക്കനായ വിദ്യാർത്ഥിയെ ഭരണപക്ഷ വിദ്യാർത്ഥി സംഘടന നിഷ്ഠൂരമായി ആക്രമിക്കുകയും മൂത്രം വരെ കുടിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുകയും എന്നിട്ട് ആ മരണത്തെ പോലും ന്യായീകരിക്കുന്ന രീതിയിലുള്ള നിലപാട് എടുക്കുന്ന ഈ സർക്കാർ ഇന്ത്യയിലെ തന്നെ ഏറ്റവും മോശപ്പെട്ടതും ലജ്ജയില്ലാത്തതുമായ സർക്കാർ ആണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അഭിപ്രായപ്പെട്ടു.

കണ്ണൂരിൽ വച്ച് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ല പ്രസിഡന്റ്‌ വിജിൽ മോഹൻ, മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ല പ്രസിഡന്റ്‌ ശ്രീജ മഠത്തിൽ, കെ.എസ്.യു. കണ്ണൂർ ജില്ല പ്രസിഡന്റ്‌ അതുൽ എം.സി എന്നിവരുടെ ഏകദിന നിരാഹാര സമരം അവസാനിപ്പിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, കെ.എസ്.യു. സംസ്ഥാന അധ്യക്ഷന്മാർ, പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ വച്ച് എസ്എഫ്ഐ ആൾക്കൂട്ട വിചാരണയിൽ കൊല്ലപ്പെട്ട സിദ്ധാർഥിൻ്റെ കേസ് അന്വേഷണം സിബിഐക്ക് വിടണമെന്ന ആവശ്യവുമായി ആറ് ദിവസമായി നടന്ന് വരുന്ന നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് കണ്ണൂർ ജില്ല കമ്മറ്റി ഈ സഹന സമരം നടത്തിയത്.

ഇന്ന് അന്വേഷണം സിബിഐക്ക് കൈമാറാനുള്ള ഉത്തരവ് വന്നതിൽ പിന്നാലെ സമരം അവസാനിപ്പിക്കുകയായിരുന്നു. ഏകദിന ഉപവാസ സമരം അഡ്വ. സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. യൂത്ത്‌ കോൺഗ്രസ് ജില്ല വൈസ് പ്രസിഡൻ്റ് ഫർസിൻ മജീദ് അധ്യക്ഷത വഹിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190476/sudhakaran)