---
title: "വര്‍ക്കലയില്‍ ഫ്ലോട്ടിംഗ് ബ്രിഡ്ജ് തകര്‍ന്ന സംഭവം; മന്ത്രി അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു"
english_title: "Minister "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190501/minister"
published_at: "2024-03-09T20:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ec79801c377_n5901668901709996350584cb01de53e1b8857b9aef358b502056ea157fe9d9fbcbc3ba8bce7f5c3a6c776d.jpg"
keywords: []
---

# വര്‍ക്കലയില്‍ ഫ്ലോട്ടിംഗ് ബ്രിഡ്ജ് തകര്‍ന്ന സംഭവം; മന്ത്രി അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

> **Lead Summary:** **തിരുവനന്തപുരം:** വർക്കലയില്‍ ഫ്ലോട്ടിംഗ് ബ്രിഡ്ജ് തകർന്ന സംഭവത്തില്‍ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് റിപ്പോർട്ട് തേടി. ടൂറിസം ഡയറക്ടറോടാണ് മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടത്. 

## Article Content

**തിരുവനന്തപുരം:** വർക്കലയില്‍ ഫ്ലോട്ടിംഗ് ബ്രിഡ്ജ് തകർന്ന സംഭവത്തില്‍ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് റിപ്പോർട്ട് തേടി. ടൂറിസം ഡയറക്ടറോടാണ് മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടത്. 

വർക്കല ബീച്ചില്‍ ഫ്ലോട്ടിംഗ് ബ്രിഡ്ജിലുണ്ടായ അപകടത്തില്‍ 15 പേർക്ക് പരിക്കേറ്റിരുന്നു. രണ്ടുപേരുടെ നില ഗുരുതരമാണ്. 

ശക്തമായ തിരയില്‍ ഫ്ലോട്ടിംഗ് ബ്രിഡ്ജിന്‍റെ കൈവരി തകരുകയായിരുന്നു. തുടർന്ന് ആളുകള്‍ കടലില്‍ വീണു. ഇവർ ലൈഫ്ജാക്കറ്റ് ധരിച്ചിരുന്നെങ്കിലും കരയിലേക്ക് കയറാനായില്ല.

തുടർന്ന് സുരക്ഷാ ജീവനക്കാരെത്തിയാണ് ഇവരെ കരയിലെത്തിച്ചത്. ഉടൻ അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190501/minister)