---
title: "എം.വി. ജയരാജൻ ഇരിട്ടിയിൽ റോഡ്‌ ഷോ നടത്തി"
english_title: "Ldf iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190528/ldf-iritty"
published_at: "2024-03-09T22:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ec931bb0b00_PicsArt_03-09-10.15.27.jpg"
keywords: []
---

# എം.വി. ജയരാജൻ ഇരിട്ടിയിൽ റോഡ്‌ ഷോ നടത്തി

> **Lead Summary:** **ഇരിട്ടി: **എൽഡിഎഫ്‌ സ്ഥാനാർഥി എം.വി. ജയരാജൻ ഇരിട്ടിയിൽ റോഡ്‌ ഷോ നടത്തി. മണ്ഡലം തെരഞ്ഞെടുപ്പ്‌ കമ്മിറ്റി ഓഫീസ്‌ ഉദ്‌ഘാടനത്തിലും സ്ഥാനാർഥി പങ്കെടുത്തു. ഇരിട്ടിയിൽ രാഷ്‌ട്രീയ കിസാൻ മഹാസംഘ്‌ സംസ്ഥാന ചെയർമാൻ അഡ്വ. ബിനോയി തോമസ്‌, കർഷകവേദി സംസ്ഥാന ചെയർമാൻ റോജർ സെബാസ്റ്റ്യൻ എന്നിവർ നടത്തുന്ന 50 മണിക്കൂർ ഉപവാസ സമരവേദിയിലെത്തിയ സ്ഥാനാർഥിയെ നേതാക്കൾ ഷാൾ അണിയിച്ച്‌ സ്വീകരിച്ചു.

## Article Content

**ഇരിട്ടി: **എൽഡിഎഫ്‌ സ്ഥാനാർഥി എം.വി. ജയരാജൻ ഇരിട്ടിയിൽ റോഡ്‌ ഷോ നടത്തി. മണ്ഡലം തെരഞ്ഞെടുപ്പ്‌ കമ്മിറ്റി ഓഫീസ്‌ ഉദ്‌ഘാടനത്തിലും സ്ഥാനാർഥി പങ്കെടുത്തു. ഇരിട്ടിയിൽ രാഷ്‌ട്രീയ കിസാൻ മഹാസംഘ്‌ സംസ്ഥാന ചെയർമാൻ അഡ്വ. ബിനോയി തോമസ്‌, കർഷകവേദി സംസ്ഥാന ചെയർമാൻ റോജർ സെബാസ്റ്റ്യൻ എന്നിവർ നടത്തുന്ന 50 മണിക്കൂർ ഉപവാസ സമരവേദിയിലെത്തിയ സ്ഥാനാർഥിയെ നേതാക്കൾ ഷാൾ അണിയിച്ച്‌ സ്വീകരിച്ചു.

വന്യ ജീവി അക്രമണത്തിനെതിരെ കർഷകർ നടത്തുന്ന ന്യായമായ പ്രക്ഷോഭത്തിനൊപ്പം നിൽക്കുമെന്ന്‌ ഉപവാസ സമരത്തെ അഭിവാദ്യം ചെയ്ത്‌ എം.വി. ജയരാജൻ പറഞ്ഞു. ക്രിസ്ത്യൻ പള്ളിക്കടുത്ത്‌ നിന്നാരംഭിച്ച റോഡ്‌ ഷോ സിറ്റി സെന്റർ വഴി ഇരിട്ടി മുനിസിപ്പൽ ഓപ്പൺ ഓഡിറ്റോറിയത്തിൽ സമാപിച്ചു.

സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം പി. ഹരീന്ദ്രൻ, എൽഡിഎഫ്‌ നേതാക്കളായ കെ. ശ്രീധരൻ, ബിനോയ്‌കുര്യൻ, കെ.വി. സക്കീർ ഹുസൈൻ, അഡ്വ. എം. രാജൻ, വി. ഷാജി, കെ.ടി. ജോസ്‌, സിപിഐ ജില്ലാ സെക്രട്ടറി സി.പി. സന്തോഷ്‌കുമാർ, അജയൻ പായം, സി.എം. ജോർജ്‌ എന്നിവർ റോഡ്‌ ഷോക്ക്‌ നേതൃത്വം നൽകി. ഓഡിറ്റോറിയത്തിൽ ചേർന്ന പേരാവൂർ മണ്ഡലം എൽഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ കമ്മിറ്റി രൂപീകരണ കൺവെൻഷനിലും സ്ഥാനാർഥി പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190528/ldf-iritty)