---
title: "എൻഡിഎ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്‌ഘാടനം ചെയ്തു "
english_title: "Nda office iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190534/nda-office-iritty"
published_at: "2024-03-09T22:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ec96483cdaa_IMG-20240309-WA0035.jpg"
keywords: []
---

# എൻഡിഎ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്‌ഘാടനം ചെയ്തു 

> **Lead Summary:** **ഇരിട്ടി:** ലോകസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി എൻഡിഎ പേരാവൂർ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഇരിട്ടിയിൽ ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് പൈലി വാത്യാട്ട് ഉദ്‌ഘാടനം ചെയ്തു. ബിജെപി ഇരിട്ടി മണ്ഡലം പ്രസിഡന്റ്‌ സത്യൻ കൊമ്മേരി അദ്ധ്യക്ഷത വഹിച്ചു. ബി എം എസ് നേതാവ് എം. വേണുഗോപാൽ, ബി ജെ പി സംസ്ഥാന സമിതി അംഗം വി.വി.ചന്ദ്രൻ, ബി ഡി ജെ എസ് ജില്ലാ പ്രസിഡന്റ് കെ.വി.അജി എന്നിവർ സംസാരിച്ചു.

## Article Content

**ഇരിട്ടി:** ലോകസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി എൻഡിഎ പേരാവൂർ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഇരിട്ടിയിൽ ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് പൈലി വാത്യാട്ട് ഉദ്‌ഘാടനം ചെയ്തു. ബിജെപി ഇരിട്ടി മണ്ഡലം പ്രസിഡന്റ്‌ സത്യൻ കൊമ്മേരി അദ്ധ്യക്ഷത വഹിച്ചു. ബി എം എസ് നേതാവ് എം. വേണുഗോപാൽ, ബി ജെ പി സംസ്ഥാന സമിതി അംഗം വി.വി.ചന്ദ്രൻ, ബി ഡി ജെ എസ് ജില്ലാ പ്രസിഡന്റ് കെ.വി.അജി എന്നിവർ സംസാരിച്ചു.

എൻഡിഎ നേതാക്കളായ മനോഹരൻ വയോറ, രാമദാസ് എടക്കാനം, സി. ബാബു, നിർമ്മല അനിരുദ്ധൻ, സി. രജീഷ്, പ്രിജേഷ് അളോറ, കെ.കെ. സോമൻ, സി.പി. അനിത, പി.കെ. ചന്ദ്രൻ, സി.പി. ശശീന്ദ്രൻ ,കെ.പി. സജിന, കൗൺസിലർ വി. പുഷ്പ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190534/nda-office-iritty)