---
title: "രാജ്യത്ത് തിങ്കളാഴ്‌ച 41 ലക്ഷത്തിലധികം കുട്ടികള്‍ വാക്‌സിനേഷന്‍ സ്വീകരിച്ചു."
english_title: "Vaccination of children"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19054/vaccination-of-children"
published_at: "2022-01-04T08:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d3b34d7d0ba_images - 2022-01-04T060057.077.jpeg"
keywords: []
---

# രാജ്യത്ത് തിങ്കളാഴ്‌ച 41 ലക്ഷത്തിലധികം കുട്ടികള്‍ വാക്‌സിനേഷന്‍ സ്വീകരിച്ചു.

> **Lead Summary:** ന്യൂഡല്‍ഹി: രാജ്യത്ത് 15 വയസ് മുതല്‍ 18 വയസ് വരെയുള‌ള കുട്ടികള്‍ക്കുള‌ള വാക്‌സിനേഷന്റെ ആദ്യ ദിനമായ തിങ്കളാഴ്‌ച 41 ലക്ഷത്തിലധികം കുട്ടികള്‍ വാക്‌സിനേഷന്‍ സ്വീകരിച്ചു.

## Article Content

ന്യൂഡല്‍ഹി: രാജ്യത്ത് 15 വയസ് മുതല്‍ 18 വയസ് വരെയുള‌ള കുട്ടികള്‍ക്കുള‌ള വാക്‌സിനേഷന്റെ ആദ്യ ദിനമായ തിങ്കളാഴ്‌ച 41 ലക്ഷത്തിലധികം കുട്ടികള്‍ വാക്‌സിനേഷന്‍ സ്വീകരിച്ചു.

41,27,468 കുട്ടികള്‍ക്കാണ് കൊവാക്‌സിന്‍ ഡോസ് നല്‍കിയത്. ഇതോടെ ആകെ നല്‍കിയ വാക്‌സിന്‍ ഡോസുകളുടെ എണ്ണം 146.71 കോടിയായി.

വാക്‌സിനെടുത്ത കുട്ടികളെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. നമ്മുടെ രാജ്യത്തെ കുട്ടികളെ കൊവിഡില്‍ നിന്ന് സംരക്ഷിക്കുന്നതില്‍ പ്രധാന ചുവടുവയ്‌പ് നടത്തിയിരിക്കുന്നു. വാക്‌സിനെടുത്ത എല്ലാ യുവ സുഹൃത്തുക്കള്‍ക്കും എന്റെ അഭിനന്ദനങ്ങള്‍. അവരുടെ മാതാപിതാക്കള്‍ക്കും അഭിനന്ദനങ്ങള്‍. കൂടുതല്‍ യുവാക്കളോട് വരുംദിവസങ്ങളില്‍ വാക്‌സിനേഷനെടുക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വി‌റ്ററില്‍ കുറിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19054/vaccination-of-children)