---
title: "തോട്ട പൊട്ടി തെറിച്ച്‌ ഒരാള്‍ മരിച്ചു, ഒരാളുടെ നില ഗുരുതരം"
english_title: "Dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190543/dead"
published_at: "2024-03-10T06:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ed01132dba2_n59022177817100310787042b9fd0e65ee15852bbbbd72c9920c31a04c9142e480f477795a754787111e49a.jpg"
keywords: []
---

# തോട്ട പൊട്ടി തെറിച്ച്‌ ഒരാള്‍ മരിച്ചു, ഒരാളുടെ നില ഗുരുതരം

> **Lead Summary:** **ഇടുക്കി: **നെടുങ്കണ്ടത്ത് തോട്ട പൊട്ടി ഒരാള്‍ മരിച്ചു. കമ്ബംമെട്ട് സ്വദേശി രാജേന്ദ്രൻ ആണ് മരിച്ചത്. അണക്കര സ്വദേശി ജയ്മോനു ഗുരുതരമായി പരിക്കേറ്റു. രാജേന്ദ്രനേ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം. തോട്ട പൊട്ടി രാജേന്ദ്രന്‍റെ കൈകള്‍ അറ്റുപോയിരുന്നു. കാമാക്ഷി വിലാസം കോണ്ടിനെന്‍റല്‍ എസ്റ്റേറ്റില്‍ രാത്രി ഏഴോടെയായിരുന്നു സംഭവം. 

## Article Content

**ഇടുക്കി: **നെടുങ്കണ്ടത്ത് തോട്ട പൊട്ടി ഒരാള്‍ മരിച്ചു. കമ്ബംമെട്ട് സ്വദേശി രാജേന്ദ്രൻ ആണ് മരിച്ചത്. അണക്കര സ്വദേശി ജയ്മോനു ഗുരുതരമായി പരിക്കേറ്റു. രാജേന്ദ്രനേ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം. തോട്ട പൊട്ടി രാജേന്ദ്രന്‍റെ കൈകള്‍ അറ്റുപോയിരുന്നു. കാമാക്ഷി വിലാസം കോണ്ടിനെന്‍റല്‍ എസ്റ്റേറ്റില്‍ രാത്രി ഏഴോടെയായിരുന്നു സംഭവം. 

കുഴല്‍ കിണർ ജോലിയ്ക്കായി എത്തിയതായിരുന്നു രാജേന്ദ്രനും ജയ്മോനും. ഏറെ ആഴത്തില്‍ കുഴിച്ചിട്ടും വെള്ളം കുറവായതിനെ തുടർന്ന് കുഴല്‍ കിണറിലേക്ക് തോട്ട പൊട്ടിച്ച്‌ ഇടുകയായിരുന്നു. ഇതെനിടെയായിരുന്നു അപകടം. ജയ്മോനെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190543/dead)