---
title: "ഗുരുഗ്രാമില്‍ വിദ്യാര്‍ഥിയെ തോക്കിൻ മുനയില്‍ നിര്‍ത്തി മോഷണം; പ്രതികള്‍ ഒളിവില്‍"
english_title: "Robbery "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190547/robbery"
published_at: "2024-03-10T06:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ed08592548f_n590228398171003287620843707be335fd2344dd84d37df1c5d143b925a36c383e29af9013771bad73b5a1.jpg"
keywords: []
---

# ഗുരുഗ്രാമില്‍ വിദ്യാര്‍ഥിയെ തോക്കിൻ മുനയില്‍ നിര്‍ത്തി മോഷണം; പ്രതികള്‍ ഒളിവില്‍

> **Lead Summary:** **ഗുരുഗ്രാം: **ഗുരുഗ്രാമില്‍ വിദ്യാർഥിയെ ക്രൂരമായി മർദിച്ചതിന് ശേഷം തോക്കിൻ മുനയില്‍ നിർത്തി ഒരു സംഘം വിദ്യാർഥികള്‍ കൊള്ളയടിച്ചതായി പരാതി. ഒരു സ്വകാര്യ സർവകലാശാലയിലാണ് സംഭവം. 

## Article Content

**ഗുരുഗ്രാം: **ഗുരുഗ്രാമില്‍ വിദ്യാർഥിയെ ക്രൂരമായി മർദിച്ചതിന് ശേഷം തോക്കിൻ മുനയില്‍ നിർത്തി ഒരു സംഘം വിദ്യാർഥികള്‍ കൊള്ളയടിച്ചതായി പരാതി. ഒരു സ്വകാര്യ സർവകലാശാലയിലാണ് സംഭവം. 

വിദ്യാർഥിയില്‍ നിന്നും സംഘം പണവും സ്വർണ ചെയിനും കൈക്കലാക്കി. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് പച്ച്‌ഗാവ് ഏരിയയിലെ യൂണിവേഴ്സിറ്റിക്ക് പുറത്ത് വച്ചാണ് സംഭവം നടന്നതെന്ന് വിദ്യാർഥി പറഞ്ഞു.

വ്യാഴാഴ്ച ഉച്ചയ്ക്ക് ക്ലാസ് കഴിഞ്ഞ് കോളജില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ ജയന്ത് എന്നയാള്‍ പിസ്റ്റള്‍ കാണിച്ച്‌ തന്നോട് കാർ നിർത്താൻ ആവശ്യപ്പെട്ടുവെന്ന് വിദ്യാർഥി പരാതിയില്‍ പറയുന്നു. തൊട്ടുപിന്നാലെ, ജയന്തിന്‍റെ സുഹൃത്തുക്കളായ ജതിൻ ചാഹറും ഹർഷ് ശർമയും ഉള്‍പ്പെടെ മറ്റ് അഞ്ച് പേർ തന്നെ ആക്രമിക്കുകയും കാർ നശിപ്പിക്കുകയും ചെയ്തു. തന്‍റെ സ്വർണ ചെയിനും കാറില്‍ നിന്ന് 8,000 രൂപയും അവർ അപഹരിച്ചു. വിദ്യാർഥി പരാതിയില്‍ പറഞ്ഞു.

മർദനത്തില്‍ ഗുരുതര പരിക്കേറ്റ് താൻ ജജ്ജാറിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നും വിദ്യാർഥി പറഞ്ഞു. പരാതിയെത്തുടർന്ന്, പ്രതികളായ വിദ്യാർഥികള്‍ക്കെതിരെ മനേസർ പോലീസ് സ്റ്റേഷനില്‍ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190547/robbery)