---
title: "കൊട്ടിയൂരിൽ വീണ്ടും കടുവ: കണ്ടപ്പുനം നെല്ലിയോടി റോഡിൽ കടുവയെ കണ്ടതായി നാട്ടുകാർ"
english_title: "Kottiyoor tiger "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190568/kottiyoor-tiger"
published_at: "2024-03-10T08:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ed26742e9f1_1200px-Walking_tiger_female.jpg"
keywords: []
---

# കൊട്ടിയൂരിൽ വീണ്ടും കടുവ: കണ്ടപ്പുനം നെല്ലിയോടി റോഡിൽ കടുവയെ കണ്ടതായി നാട്ടുകാർ

> **Lead Summary:** **കൊട്ടിയൂർ:** കണ്ടപ്പുനം നെല്ലിയോടി റോഡിൽ കടുവയെ കണ്ടതായി നാട്ടുകാർ. ഇന്ന് കാലത്ത് 5.20 നോട് കൂടി കണ്ടപ്പുനം നെല്ലിയോടി റോഡിൽ ചാലിൽ ടെസ്സി മാത്യുവിൻ്റെ വീടിനു താഴെ കൂടി കടുവ റോഡ് മറികടന്ന് ചക്കാലക്കാരുടെ ഭാഗത്തേക്ക് കടന്നുപോകുന്നത് പത്ര വിതരണം ചെയ്യുന്ന സുനീഷ് കാണുകയുണ്ടായതായി വാർഡ് മെമ്പർജോണി ആമക്കാട്ട്.

## Article Content

**കൊട്ടിയൂർ:** കണ്ടപ്പുനം നെല്ലിയോടി റോഡിൽ കടുവയെ കണ്ടതായി നാട്ടുകാർ. ഇന്ന് കാലത്ത് 5.20 നോട് കൂടി കണ്ടപ്പുനം നെല്ലിയോടി റോഡിൽ ചാലിൽ ടെസ്സി മാത്യുവിൻ്റെ വീടിനു താഴെ കൂടി കടുവ റോഡ് മറികടന്ന് ചക്കാലക്കാരുടെ ഭാഗത്തേക്ക് കടന്നുപോകുന്നത് പത്ര വിതരണം ചെയ്യുന്ന സുനീഷ് കാണുകയുണ്ടായതായി വാർഡ് മെമ്പർജോണി ആമക്കാട്ട്.

എത്രയും വേഗം കൂടു വച്ച് പിടിച്ച് കടുവയെ മൃഗശാലയിലാക്കുകയാണ് ഏക മുൻകരുതൽ. അതിനായി എല്ലാവരും ഈ ആവശ്യം ഉന്നയിച്ച് ജനപ്രതിനിധികളെയും നേതാക്കളെയും ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിളിച്ച് സമ്മർദം ശക്തമാക്കണമെന്നും വാർഡ് മെമ്പർ ജോണി ആമക്കാട്ട് ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190568/kottiyoor-tiger)