---
title: "സംവിധായകൻ ലാൽ ജോസിന്റെ അച്ഛൻ  എ.എം.ജോസ് അന്തരിച്ചു"
english_title: "A M Jose died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19062/m-m-jose-died"
published_at: "2022-01-04T09:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d3cb1d5f5e3_lal-jose-father.jpg"
keywords: []
---

# സംവിധായകൻ ലാൽ ജോസിന്റെ അച്ഛൻ  എ.എം.ജോസ് അന്തരിച്ചു

> **Lead Summary:** പാലക്കാട്: ചലച്ചിത്ര സംവിധായകൻ ലാൽ ജോസിന്റെ അച്ഛൻ മായന്നൂർ മേച്ചേരി വീട്ടിൽ എ.എം.ജോസ് അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച്ച വൈകുന്നേരം 3ന് ഒറ്റപ്പാലം സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ നടക്കും.

## Article Content

പാലക്കാട്: ചലച്ചിത്ര സംവിധായകൻ ലാൽ ജോസിന്റെ അച്ഛൻ മായന്നൂർ മേച്ചേരി വീട്ടിൽ എ.എം.ജോസ് അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച്ച വൈകുന്നേരം 3ന് ഒറ്റപ്പാലം സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ നടക്കും.

ഈസ്റ്റ് ഒറ്റപ്പാലം ഗവൺമെന്റ് ഹൈസ്ക്കൂൾ റിട്ടയേഡ് അധ്യാപകനാണ്. ഭാര്യ: ലില്ലി ജോസ് (റിട്ട. അധ്യാപിക, ഒറ്റപ്പാലം എൽഎസ്എൻ ഗേൾസ് സ്കൂൾ). ലിജു, ലിന്റോ എന്നിവരാണ് മറ്റുമക്കൾ. ലീന (ഒറ്റപ്പാലം എൽഎസ്എൻ സ്കൂൾ അധ്യാപിക) ഇഗ്നേഷ്യസ്, നിഷ എന്നിവർ മരുമക്കളാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19062/m-m-jose-died)