---
title: "#Khadi | കണ്ണൂരിൽ ഖാദി സിൽക്ക് മേള തുടങ്ങി"
english_title: "Khadi Silk Mela started in Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190631/khadi-silk-mela-started-in-kannur"
published_at: "2024-03-10T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ed686f9a29d_Screenshot_2024-03-10-13-28-57-46_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# #Khadi | കണ്ണൂരിൽ ഖാദി സിൽക്ക് മേള തുടങ്ങി

> **Lead Summary:** **കണ്ണൂർ** : കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് പയ്യന്നൂർ ഖാദി കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കണ്ണൂർ ഖാദി ഗ്രാമ സൗഭാഗ്യയിൽ ഖാദി സിൽക്ക് മേള ആരംഭിച്ചു.

## Article Content

**കണ്ണൂർ** : കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് പയ്യന്നൂർ ഖാദി കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കണ്ണൂർ ഖാദി ഗ്രാമ സൗഭാഗ്യയിൽ ഖാദി സിൽക്ക് മേള ആരംഭിച്ചു.

ഖാദി സിൽക്ക് സാരി, പയ്യന്നൂർ പട്ട്, ഷർട്ടിങ്ങുകൾ, റെഡിമെയ്ഡ് ഷർട്ടുകൾ, മറ്റ് ഖാദി തുണിത്തരങ്ങൾ തുടങ്ങിയവ ലഭ്യമാണ്.

30 ശതമാനം വിലക്കിഴിവ് ലഭിക്കും. 22 വരെ മേള ഉണ്ട്. കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190631/khadi-silk-mela-started-in-kannur)