---
title: "#Thaliparamb | തളിപ്പറമ്പ് മന്നയില്‍ തീപിടുത്തം"
english_title: "Fire in the manna,Thaliparamb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190645/fire-in-the-mannathaliparamb"
published_at: "2024-03-10T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ed7b40069ab_Screenshot_2024-03-10-14-45-08-55_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #Thaliparamb | തളിപ്പറമ്പ് മന്നയില്‍ തീപിടുത്തം

> **Lead Summary:** തളിപ്പറമ്പ് മന്നയില്‍ തീപിടുത്തം. ആലക്കോട് റോഡില്‍ സുസൂക്കി സ്‌ക്കൂട്ടര്‍ സര്‍വീസ് സെന്ററിന് പിറകിൽ വാഹനങ്ങളുടെ സ്‌പേര്‍ പാര്‍ട്‌സുകള്‍ സൂക്ഷിച്ച സ്ഥലത്താണ് തീപിടിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ 12.15നാണ് സംഭവം. തളിപ്പറമ്പ് അഗ്നിശമനസേനയിലെ അസി.സ്റ്റേഷന്‍ ഓഫീസര്‍ കെ. രാജീവന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് തീയണച്ചത്.

## Article Content

തളിപ്പറമ്പ് മന്നയില്‍ തീപിടുത്തം. ആലക്കോട് റോഡില്‍ സുസൂക്കി സ്‌ക്കൂട്ടര്‍ സര്‍വീസ് സെന്ററിന് പിറകിൽ വാഹനങ്ങളുടെ സ്‌പേര്‍ പാര്‍ട്‌സുകള്‍ സൂക്ഷിച്ച സ്ഥലത്താണ് തീപിടിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ 12.15നാണ് സംഭവം. തളിപ്പറമ്പ് അഗ്നിശമനസേനയിലെ അസി.സ്റ്റേഷന്‍ ഓഫീസര്‍ കെ. രാജീവന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് തീയണച്ചത്.

നിമിഷങ്ങൾക്കുള്ളിൽ തന്നെ അഗ്നിശമനസേന സ്ഥലത്തെത്തിയതിനാല്‍ തീ കൂടുതല്‍ പ്രദേശത്തേക്ക് പടരുന്നത് തടയാന്‍ സാധിച്ചു. തീ പിടിത്തത്തിൻ്റെ കാരണം വ്യക്തമായില്ല. ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ വിജയ്, അഭിനേഷ്. അനൂപ്, ധനേഷ്, ജയന്‍ എന്നിവരും അഗ്നിശമന സംഘത്തില്‍ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190645/fire-in-the-mannathaliparamb)