---
title: "#Festival| തളിപ്പറമ്പ് ഷോപ്പിംഗ് ഫെസ്റ്റിവൽ-വ്യാപാരോൽസവം: വനിതകളെ ആദരിച്ചു"
english_title: "Thaliparamb Shopping Festival"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190651/thaliparamb-shopping-festival"
published_at: "2024-03-10T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ed811781ab0_Screenshot_2024-03-10-15-04-15-44_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #Festival| തളിപ്പറമ്പ് ഷോപ്പിംഗ് ഫെസ്റ്റിവൽ-വ്യാപാരോൽസവം: വനിതകളെ ആദരിച്ചു

> **Lead Summary:** **തളിപ്പറമ്പ്**: തളിപ്പറമ്പ് ഷോപ്പിംഗ് ഫെസ്റ്റിവൽ വ്യാപാരോൽസവിന്റെ ഭാഗമായി തളിപറമ്പ മെർച്ചന്റ്സ് അസോസിയേഷന്റെയും ജെം കിഡ്സ്‌ സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ വനിതാ ദിനത്തിൻ്റെ ഭാഗമായി വിവിധ മേഖലകളിൽ കഴിവുതെളിയിച്ച വനിതകളെ ആദരിച്ചു.

## Article Content

**തളിപ്പറമ്പ്**: തളിപ്പറമ്പ് ഷോപ്പിംഗ് ഫെസ്റ്റിവൽ വ്യാപാരോൽസവിന്റെ ഭാഗമായി തളിപറമ്പ മെർച്ചന്റ്സ് അസോസിയേഷന്റെയും ജെം കിഡ്സ്‌ സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ വനിതാ ദിനത്തിൻ്റെ ഭാഗമായി വിവിധ മേഖലകളിൽ കഴിവുതെളിയിച്ച വനിതകളെ ആദരിച്ചു.

തളിപറമ്പ വ്യാപാരഭവനിൽ നടന്ന ചടങ്ങിൽ മെർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ്‌ കെ.എസ്. റിയാസിന്റെ നേതൃത്വത്തിൽ പരിയാരം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീബ, കുറുമാത്തൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സീന, അജ്‌ന ഹബീബ് ഡോ: നഫീസ ബേബി, ഡോ: സബിത ഭാസ്കരൻ തുടങ്ങിയവർ ചേർന്ന് കേക്ക് മുറിച്ചു കൊണ്ട് വനിതാ സംഗമം ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ മുൻസിപ്പൽ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.പി. നിസാർ ഉപഹാര സമർപ്പണം നടത്തി. വനിതാ ദിനത്തോടനുബന്ധിച്ച് നടത്തിയ മൈലാഞ്ചി ഡിസൈനിങ് മത്സര വിജയികൾക്ക് തളിപ്പറമ്പ ഡി.വൈ.എസ്.പി പി. പ്രമോദ് സമ്മാന വിതരണം നടത്തി. വി. താജുദ്ധീൻ, ടി. ജയരാജ്‌ നന്ദിയും, 

എം.എ. മുനീർ, കെ. അയൂബ്, കെ.പി. മുസ്തഫ തുടങ്ങിയവർ സംസാരിച്ചു. കലാ പരിപാടികളും ജെം കിഡ്സ്‌ വിദ്യാർത്ഥികളുടെ കൾച്ചറൽ പ്രോഗ്രം-കരാട്ടെ പ്രദർശനവും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190651/thaliparamb-shopping-festival)