---
title: "#Walkathon| വാക്കത്തോൺ സംഘടിപ്പിച്ചു"
english_title: "Walkathon was organized"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190679/walkathon-was-organized"
published_at: "2024-03-10T17:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eda53324b0b_IMG-20240310-WA0005(1).jpg"
keywords: []
---

# #Walkathon| വാക്കത്തോൺ സംഘടിപ്പിച്ചു

> **Lead Summary:** **ചാല:** ലോക വൃക്ക ദിനത്തോടനുബന്ധിച്ചു കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ നെഫ്റോളജി ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ പയ്യാമ്പലത്ത് വാക്കത്തോൺ സംഘടിപ്പിച്ചു. ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ലെഫ്റ്റനന്റ് കേണൽ ഡോക്ടർ ജയ് കിഷന്റെ അധ്യക്ഷതയിൽ കണ്ണൂർ പോലീസ് കമ്മിഷണർ അജിത് കുമാർ ഫ്ലാഗ്ഗ് ഓഫ്‌ ചെയ്ത് ഉദ്ഘാടനം നിർവ്വഹിച്ചു. 

## Article Content

**ചാല:** ലോക വൃക്ക ദിനത്തോടനുബന്ധിച്ചു കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ നെഫ്റോളജി ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ പയ്യാമ്പലത്ത് വാക്കത്തോൺ സംഘടിപ്പിച്ചു. ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ലെഫ്റ്റനന്റ് കേണൽ ഡോക്ടർ ജയ് കിഷന്റെ അധ്യക്ഷതയിൽ കണ്ണൂർ പോലീസ് കമ്മിഷണർ അജിത് കുമാർ ഫ്ലാഗ്ഗ് ഓഫ്‌ ചെയ്ത് ഉദ്ഘാടനം നിർവ്വഹിച്ചു. 

ചടങ്ങിന് നെഫ്റോളജി വിഭാഗം തലവൻ ഡോ. മിഥുൻ രമേഷ്, ഡോ: ഷബിൻ കുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് ഡോ. ഐശ്വര്യയുടെ നേതൃത്വത്തിൽ പയ്യാമ്പലം ബീച്ചിൽ സുംബ്ബ എക്സർസൈസും സംഘടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190679/walkathon-was-organized)