---
title: "#Inauguration|  മണത്തണ മടപ്പുരച്ചാൽ-കുണ്ടേൻകാവ് കോളനി റോഡ് ഉദ്ഘാടനം"
english_title: "Inauguration of Matappurachal-Kundenkav Colony Road "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190682/inauguration-of-matappurachal-kundenkav-colony-road"
published_at: "2024-03-10T18:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eda8663be7a_IMG-20240310-WA0033.jpg"
keywords: []
---

# #Inauguration|  മണത്തണ മടപ്പുരച്ചാൽ-കുണ്ടേൻകാവ് കോളനി റോഡ് ഉദ്ഘാടനം

> **Lead Summary:** **മണത്തണ: **പേരാവൂർ ഗ്രാമപഞ്ചായത്ത് 2023-24 സാമ്പത്തിക വർഷത്തിൽ ഉൾപ്പെടുത്തി അഞ്ച് ലക്ഷം രൂപ മുടക്കി നിർമ്മിച്ച മടപ്പുരച്ചാൽ കുണ്ടേൻകാവ് കോളനി റോഡിന്റെ ഉദ്ഘാടനം പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലൻ നിർവഹിച്ചു. മണത്തണ മടപ്പുരചാലിൽ നിന്നും കുണ്ടേൻകാവിലേക്കും മണത്തണ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലേക്കും വളരെ എളുപ്പം എത്തിച്ചേരാവുന്ന ഒരു പ്രധാന പാതയാണിത്. പൂർണ്ണമായും ഇന്റർലോക്ക് ഉപയോഗിച്ചാണ് റോഡിന്റെ നിർമിതി.

## Article Content

**മണത്തണ: **പേരാവൂർ ഗ്രാമപഞ്ചായത്ത് 2023-24 സാമ്പത്തിക വർഷത്തിൽ ഉൾപ്പെടുത്തി അഞ്ച് ലക്ഷം രൂപ മുടക്കി നിർമ്മിച്ച മടപ്പുരച്ചാൽ കുണ്ടേൻകാവ് കോളനി റോഡിന്റെ ഉദ്ഘാടനം പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലൻ നിർവഹിച്ചു. മണത്തണ മടപ്പുരചാലിൽ നിന്നും കുണ്ടേൻകാവിലേക്കും മണത്തണ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലേക്കും വളരെ എളുപ്പം എത്തിച്ചേരാവുന്ന ഒരു പ്രധാന പാതയാണിത്. പൂർണ്ണമായും ഇന്റർലോക്ക് ഉപയോഗിച്ചാണ് റോഡിന്റെ നിർമിതി.

വാർഡ് മെമ്പർ യു.വി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. വിനീഷ് നാമത്ത്, ബിജു വി.എം, സാജൻ കൃഷ്ണ, സതീശൻ, രത്നമണി, രഞ്ജിത്ത് തുടങ്ങിയവർ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190682/inauguration-of-matappurachal-kundenkav-colony-road)