---
title: "വാർഷിക പക്ഷി സർവ്വേ സമാപിച്ചു"
english_title: "Aralam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190685/aralam"
published_at: "2024-03-10T18:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65edaedb1ff42_IMG-20240310-WA0007.jpg"
keywords: []
---

# വാർഷിക പക്ഷി സർവ്വേ സമാപിച്ചു

> **Lead Summary:** **ആറളം**: വൈൽഡ്‌ലൈഫ് ഡിവിഷന് കീഴിലെ ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിൽ നടന്ന വാർഷിക പക്ഷി സർവ്വേ സമാപിച്ചു. തുടർച്ചയായി നടക്കുന്ന 23 മത് സർവ്വേയാണ് മാർച്ച്‌ 8, 9, 10 തീയതികളിലായി നടന്നത്. കേരളത്തിനകത്തും പുറത്തു നിന്നുമായി 65 ഓളം പക്ഷി നിരീക്ഷകർ സർവ്വേയിൽ പങ്കെടുത്തു.

## Article Content

**ആറളം**: വൈൽഡ്‌ലൈഫ് ഡിവിഷന് കീഴിലെ ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിൽ നടന്ന വാർഷിക പക്ഷി സർവ്വേ സമാപിച്ചു. തുടർച്ചയായി നടക്കുന്ന 23 മത് സർവ്വേയാണ് മാർച്ച്‌ 8, 9, 10 തീയതികളിലായി നടന്നത്. കേരളത്തിനകത്തും പുറത്തു നിന്നുമായി 65 ഓളം പക്ഷി നിരീക്ഷകർ സർവ്വേയിൽ പങ്കെടുത്തു.

08/03/2024 ന് ആറളം വന്യജീവി സങ്കേതത്തിൽ വളയംചാലിൽ വെച്ച് നടന്ന ചടങ്ങ് ആറളം വൈൽഡ്‌ലൈഫ് വാർഡൻ ശ്രീ. ജി പ്രദീപ്‌ ഉത്ഘാടനം ചെയ്തു. ശ്രീ. സത്യൻ മേപ്പയൂർ  അധ്യക്ഷത വഹിച്ചു. ഡോ. റോഷ്‌നാഥ് രമേശ്‌  സർവ്വേ രീതിശാസ്ത്രം സംബന്ധിച്ചും, ഡോ. ഷാജി പി  ആശംസ അർപ്പിച്ചും സംസാരിച്ചു. അസി. വൈൽഡ്‌ലൈഫ് വാർഡൻ ശ്രീ. പി പ്രസാദ് സ്വാഗതവും സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ ശ്രീ. കെ.കെ മനോജ്‌ നന്ദിയും പറഞ്ഞു. ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിലെ വിവിധ സ്ഥലങ്ങളിൽ പക്ഷി നിരീക്ഷകരെ വിന്യസിച്ച് ഒരേ സമയത്താണ് സർവ്വേ നടത്തിയത്.

ഇന്ന് ആറളം വൈൽഡ്‌ലൈഫ് വാർഡൻ ശ്രീ. ജി പ്രദീപ്, ശ്രീ. സത്യൻ മേപ്പയൂർ , ഡോ. റോഷ്‌നാഥ് രമേശ്‌ , ഡോ. ഷാജി പി , ഡോ. മോഹൻ എന്നിവരുടെ മേൽനോട്ടത്തിൽ സർവ്വേ അവലോകനം നടത്തി. ഈ വർഷത്തെ സർവ്വേയിൽ 157 ഇനം പക്ഷികളെ കാണുകയുണ്ടായി. സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ ശ്രീ. കെ രാജു നന്ദി പറഞ്ഞു. ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിലെ സ്റ്റാഫും വാച്ചർമാരും സർവ്വേയ്ക്ക് ആവശ്യമായ പിന്തുണ നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190685/aralam)