---
title: "പുഴയില്‍ കുളിക്കാനിറങ്ങിയ പൊലീസ് ഉദ്യോഗസ്ഥന്‍ മുങ്ങിമരിച്ചു"
english_title: "Police officer "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190690/police-officer"
published_at: "2024-03-10T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65edbbcdd8370_n59036938017100786767736e54d12193aa5f1916a85f1a1e4b0bcddbdac4e99991b12121e251643387d05c.jpg"
keywords: []
---

# പുഴയില്‍ കുളിക്കാനിറങ്ങിയ പൊലീസ് ഉദ്യോഗസ്ഥന്‍ മുങ്ങിമരിച്ചു

> **Lead Summary:** **പാലക്കാട്: **പുഴയില്‍ കുളിക്കാനിറങ്ങിയ പൊലീസ് ഉദ്യോഗസ്ഥന്‍ മുങ്ങിമരിച്ചു. കൊപ്പം സ്റ്റേഷനിലെ എസ്‌ഐ സുബീഷാണ് മരിച്ചത്. ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് സംഭവം.

## Article Content

**പാലക്കാട്: **പുഴയില്‍ കുളിക്കാനിറങ്ങിയ പൊലീസ് ഉദ്യോഗസ്ഥന്‍ മുങ്ങിമരിച്ചു. കൊപ്പം സ്റ്റേഷനിലെ എസ്‌ഐ സുബീഷാണ് മരിച്ചത്. ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് സംഭവം.

തൂത പുഴയില്‍ പുലാമന്തോള്‍ പാലത്തിന് സമീപം കുടുംബത്തോടൊപ്പം കുളിക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190690/police-officer)