---
title: "ആനയെ തുരത്തൽ രണ്ടാം ഘട്ടം അവസാനിച്ചു; 14 ആനകളെ വനത്തിൽ എത്തിച്ചു"
english_title: "Aralam-farm "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190718/aralam-farm"
published_at: "2024-03-10T21:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eddb78f043e_Screenshot_20240310-212737.png"
keywords: []
---

# ആനയെ തുരത്തൽ രണ്ടാം ഘട്ടം അവസാനിച്ചു; 14 ആനകളെ വനത്തിൽ എത്തിച്ചു

> **Lead Summary:** **ആറളം ഫാം: **ആറളം ഫാമിലും പുനരധിവാസ മേഖലയിലും തമ്പടിച്ച കാട്ടാനകളെ തുരത്തുന്ന ദൗത്യം അവസാനിച്ചു. രണ്ട് ഘട്ടങ്ങളിലായി പൂർത്തിയാക്കിയ ദൗത്യത്തിൽ 14 ആനകളെ വനത്തിൽ എത്തിച്ചു. ഫാമിൽ കശുവണ്ടി വിളവെടുപ്പ് കാലം പരിഗണിച്ച് 10 ദിവസംകൊണ്ട് ആറു കിലോമീറ്റർ താൽകാലിക ഫെൻസിംഗ് പൂർത്തിയാക്കിയാണ് കാട്ടാനകളെ വനത്തിലേക്ക് തുരത്തിയത്.

## Article Content

**ആറളം ഫാം: **ആറളം ഫാമിലും പുനരധിവാസ മേഖലയിലും തമ്പടിച്ച കാട്ടാനകളെ തുരത്തുന്ന ദൗത്യം അവസാനിച്ചു. രണ്ട് ഘട്ടങ്ങളിലായി പൂർത്തിയാക്കിയ ദൗത്യത്തിൽ 14 ആനകളെ വനത്തിൽ എത്തിച്ചു. ഫാമിൽ കശുവണ്ടി വിളവെടുപ്പ് കാലം പരിഗണിച്ച് 10 ദിവസംകൊണ്ട് ആറു കിലോമീറ്റർ താൽകാലിക ഫെൻസിംഗ് പൂർത്തിയാക്കിയാണ് കാട്ടാനകളെ വനത്തിലേക്ക് തുരത്തിയത്.

ആദ്യഘട്ടത്തിൽ പുനരധിവാസ മേഖലയിൽ തമ്പടിച്ച അഞ്ച് കാട്ടാനകളെ 4 ന് വനത്തിൽ എത്തിച്ചിരുന്നു. രണ്ടാം ഘട്ടത്തിലെ ആദ്യ ദിവസം രണ്ട് കൊമ്പൻ ആനകൾ ഉൾപ്പെടെ 13 ആനകളെ വനത്തിലേക്ക് കടത്താൻ ഉള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. രണ്ടാം ദിവസം ഒരു പിടിയനെയെയും കുട്ടിയാനയെയും വനത്തിൽ എത്തിച്ചിരുന്നു.

ദൗത്യത്തിലെ അവസാന ദിവസമായ ഇന്ന് ബ്ലോക്ക് ഒന്ന്, രണ്ട് ,നാല് ഭാഗങ്ങളിൽ തമ്പടിച്ച രണ്ട് ചെറിയ കുട്ടികൾ അടക്കമുള്ള ഏഴ് ആനകളുള്ള കൂട്ടത്തെ ആറളം ഫാം സ്കൂളിൻറെ പരിസരത്ത് റോഡ് കടത്തി ശേഷം ഹെലിപ്പാട് വഴി താളിപ്പാറ റോഡും കോട്ടപ്പാറ കുന്നും കടത്തി വനത്തിലേക്ക് കടത്തി താൽകാലിക ഫെൻസിംഗ് ചാർജ് ചെയ്തു. രാത്രി കാലങ്ങളിൽ ആർ ആർ ടി സംഘവും മറ്റൊരു ടീമും ആന ഇറങ്ങാതെ പെട്രോളിംഗ് നടത്തും.

കാട്ടാന പ്രതിരോധത്തിന് സബ് കളക്‌ടർ സന്ദീപ് കുമാർ ഐഎഎസ്, ഡിഎഫ്ഒ വൈശാഖ് ഐഎഫ്എസ്, ആറളം വൈൽഡ് ലൈഫ് വാർഡൻ ജി. പ്രദീപ്, ഫാം അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസർ ഡോ പി.കെ. നിധീഷ് കുമാർ, കൊട്ടിയൂർ റേഞ്ചർ സുധീർ നേരത്ത് തഹസിൽദാർ (എൽആർ), എം. ലക്ഷ്മണൻ, ആറളം അസിസ്‌റ്റൻ്റ് വൈൽഡ് ലൈഫ് വാർഡൻ പി. പ്രസാദ് ദ്രുത പ്രതികരണ സേന ഡപ്യൂട്ടി റേഞ്ചർ എം. ഷൈനി കുമാർ,ടി ആർ ഡി എം സൈറ്റ് മാനേജർ സി. ഷൈജു ,ഇരിട്ടി ഡപ്യൂട്ടി റേഞ്ചർ കെ. ജിജിൽ, ഫോറസ്‌റ്റർ സി.കെ. മഹേഷ് എന്നിവർ നേതൃത്വം നൽകി. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190718/aralam-farm)