---
title: "ബംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥിനി ഹോസ്റ്റല്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് വീണു മരിച്ചു"
english_title: "Student dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190735/student-dead"
published_at: "2024-03-10T22:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65edebcaa63f7_n59042039017100911345754806233f5d21514e1ddaab57d86cf0e76cfed55d695c45d4241baa8f80e4b076.jpg"
keywords: []
---

# ബംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥിനി ഹോസ്റ്റല്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് വീണു മരിച്ചു

> **Lead Summary:** **ബംഗളൂരു:** മലയാളി വിദ്യാർഥിനി ബംഗളുരുവിലെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നു വീണു മരിച്ചു. ഇടുക്കി സ്വദേശിനി അനില ആണ് മരിച്ചത്. ബംഗളൂരു രാജരാജേശ്വരി മെഡിക്കല്‍ കോളജിലെ വിദ്യാർഥിനിയാണ് അനില. രാവിലെ ഹോസ്റ്റല്‍ കെട്ടിടത്തിനു മുകളില്‍നിന്ന് വീണനിലയിലാണ് അനിലയെ കണ്ടെത്തിയത്.

## Article Content

**ബംഗളൂരു:** മലയാളി വിദ്യാർഥിനി ബംഗളുരുവിലെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നു വീണു മരിച്ചു. ഇടുക്കി സ്വദേശിനി അനില ആണ് മരിച്ചത്. ബംഗളൂരു രാജരാജേശ്വരി മെഡിക്കല്‍ കോളജിലെ വിദ്യാർഥിനിയാണ് അനില. രാവിലെ ഹോസ്റ്റല്‍ കെട്ടിടത്തിനു മുകളില്‍നിന്ന് വീണനിലയിലാണ് അനിലയെ കണ്ടെത്തിയത്.

ഇടുക്കി ഉടുമ്ബൻചോല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ചെമ്മണ്ണാര്‍ എള്ളംപ്ലാക്കല്‍ ബിജുവിന്‍റെ മകളാണ് മരിച്ച വിദ്യാർഥിനി. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190735/student-dead)