---
title: "കട്ടപ്പന ഇരട്ടക്കൊലപാതക കേസ്: നവജാത ശിശുവിന്റെ മൃതദേഹത്തിനായുള്ള തിരച്ചില്‍ ഇന്നും തുടരും"
english_title: "Kattapana "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190747/kattapana"
published_at: "2024-03-11T07:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ee6877a3c44_Screenshot_20240311-074044_Chrome.jpg"
keywords: []
---

# കട്ടപ്പന ഇരട്ടക്കൊലപാതക കേസ്: നവജാത ശിശുവിന്റെ മൃതദേഹത്തിനായുള്ള തിരച്ചില്‍ ഇന്നും തുടരും

> **Lead Summary:** **ഇടുക്കി:** കട്ടപ്പന ഇരട്ടക്കൊലപാതക കേസില്‍ നവജാത ശിശുവിന്റെ മൃതദേഹത്തിനായുള്ള തിരച്ചില്‍ ഇന്നും തുടരും. 2016ല്‍ സാഗര ജംഗ്ഷനിലെ വീട്ടില്‍ വച്ച് കൊലപ്പെടുത്തിയ ശേഷം കുഞ്ഞിനെ തൊഴുത്തില്‍ കുഴിച്ചുമൂടി എന്നാണ് പ്രതികളുടെ മൊഴി. കുഞ്ഞിന്റെ മൃതദേഹത്തിനായി ഇന്നലെ തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും കണ്ടെത്താനായിരുന്നില്ല.

## Article Content

**ഇടുക്കി:** കട്ടപ്പന ഇരട്ടക്കൊലപാതക കേസില്‍ നവജാത ശിശുവിന്റെ മൃതദേഹത്തിനായുള്ള തിരച്ചില്‍ ഇന്നും തുടരും. 2016ല്‍ സാഗര ജംഗ്ഷനിലെ വീട്ടില്‍ വച്ച് കൊലപ്പെടുത്തിയ ശേഷം കുഞ്ഞിനെ തൊഴുത്തില്‍ കുഴിച്ചുമൂടി എന്നാണ് പ്രതികളുടെ മൊഴി. കുഞ്ഞിന്റെ മൃതദേഹത്തിനായി ഇന്നലെ തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും കണ്ടെത്താനായിരുന്നില്ല.

അതേ സമയം കക്കാട്ടുകടയിലെ വീട്ടില്‍ ഇന്നലെ നടത്തിയ പരിശോധനയില്‍ വിജയന്റേതെന്ന് കരുതുന്ന മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഡിഎന്‍എ പരിശോധനാ ഫലം വന്നതിന് ശേഷമെ മൃതദേഹം വിജയന്റേതു തന്നെയാണോ എന്ന് സ്ഥിരീകരിക്കാനാകൂവെന്ന് പോലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190747/kattapana)