---
title: "മട്ടന്നൂരിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന് ബോംബുകൾ കണ്ടെത്തി"
english_title: "Mattannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190756/mattannur"
published_at: "2024-03-11T08:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ee74c24c88b_Screenshot_20240311-081525_WhatsApp.jpg"
keywords: []
---

# മട്ടന്നൂരിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന് ബോംബുകൾ കണ്ടെത്തി

> **Lead Summary:** **മട്ടന്നൂര്‍**: വെളിയമ്പ്രയില്‍ നിന്ന് പൊലീസ് ബോംബ് പിടികൂടി. സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്നാണ് നാല് നാടന്‍ ബോംബുകള്‍ കണ്ടെത്തി. രണ്ട് ബക്കറ്റുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകള്‍. ￼ കൊട്ടാരം പെരിയത്തില്‍ റോഡില്‍ കോറയ്ക്ക് അടുത്തുള്ള റബര്‍ തോട്ടത്തിന് സമീപത്തെ പറമ്പിലാണ് നാടന്‍ ബോംബുകള്‍ കണ്ടത്. റബര്‍ പാല്‍ ശേഖരിക്കാന്‍ എത്തിയ തൊഴിലാളിയാണ് ബോംബുകള്‍ കണ്ടത്.

## Article Content

**മട്ടന്നൂര്‍**: വെളിയമ്പ്രയില്‍ നിന്ന് പൊലീസ് ബോംബ് പിടികൂടി. സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്നാണ് നാല് നാടന്‍ ബോംബുകള്‍ കണ്ടെത്തി. രണ്ട് ബക്കറ്റുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകള്‍. ￼ കൊട്ടാരം പെരിയത്തില്‍ റോഡില്‍ കോറയ്ക്ക് അടുത്തുള്ള റബര്‍ തോട്ടത്തിന് സമീപത്തെ പറമ്പിലാണ് നാടന്‍ ബോംബുകള്‍ കണ്ടത്. റബര്‍ പാല്‍ ശേഖരിക്കാന്‍ എത്തിയ തൊഴിലാളിയാണ് ബോംബുകള്‍ കണ്ടത്.

സംഭവം അറിയിച്ചതിനെ തുടര്‍ന്ന് മട്ടന്നൂര്‍ പൊലീസും പിന്നീട് കണ്ണൂരില്‍ നിന്നും ബോംബ് സ്‌ക്വാഡ് എത്തി പരിശോധന നടത്തി. ബോംബുകള്‍ വര്‍ഷങ്ങള്‍ പഴക്കമുള്ളതാണെന്നാണ് പ്രാഥമിക നിഗമനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190756/mattannur)