---
title: "മോന്താൽ ശ്രീനാരായണ അങ്കണവാടി വാർഷികാഘോഷം സമാപിച്ചു"
english_title: "Vadakara"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190781/vadakara"
published_at: "2024-03-11T10:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ee8beeabfa3_Screenshot_20240311-101303_WhatsApp.jpg"
keywords: []
---

# മോന്താൽ ശ്രീനാരായണ അങ്കണവാടി വാർഷികാഘോഷം സമാപിച്ചു

> **Lead Summary:** **വടകര**: ഏഴ് ദിവസങ്ങളിലായി നടന്നു വന്ന മോന്താൽ ശ്രീനാരായണ അങ്കണവാടി ദശ വാർഷികാഘോഷം സമാപിച്ചു. ദശവാർഷികാഘോഷത്തിൻ്റെ ഭാഗമായി കൗമാരക്കാരായ പെൺകുട്ടികൾ, കുടുംബശ്രീ അംഗങ്ങൾ, പൂർവ്വ വിദ്യാർത്ഥികൾ, അമ്മമാർ, അങ്കണവാടി കുട്ടികൾ എന്നിവരുടെ വിവിധ കലാ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. സമാപന ദിവസം ശ്രീ നാരായണ മഠം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ.രമ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര**: ഏഴ് ദിവസങ്ങളിലായി നടന്നു വന്ന മോന്താൽ ശ്രീനാരായണ അങ്കണവാടി ദശ വാർഷികാഘോഷം സമാപിച്ചു. ദശവാർഷികാഘോഷത്തിൻ്റെ ഭാഗമായി കൗമാരക്കാരായ പെൺകുട്ടികൾ, കുടുംബശ്രീ അംഗങ്ങൾ, പൂർവ്വ വിദ്യാർത്ഥികൾ, അമ്മമാർ, അങ്കണവാടി കുട്ടികൾ എന്നിവരുടെ വിവിധ കലാ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. സമാപന ദിവസം ശ്രീ നാരായണ മഠം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ.രമ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു.

മോണിറ്ററിംഗ് കമ്മിറ്റി ചെയർമാൻ പി.പി.രാമകൃഷ്ണൻ അധ്യക്ഷനായി. അങ്കണവാടി ടീച്ചർ കെ.വി.സുധർമ്മ റിപ്പോർട്ടവതരിപ്പിച്ചു. സിനിമ പിന്നണി ഗായകൻ എം.മുസ്തഫ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ശ്രീ നാരായണ സേവാ സമിതി പ്രസിഡണ്ട് സി.കെ.രാഘവൻ ,മുൻ ബ്ലോക്ക് മെമ്പർ വി.കെ.ഖാലിദ്, പി.ബാലകൃഷ്ണൻ മാസ്റ്റർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

മോണിറ്ററിംഗ് കമ്മിറ്റി ജോ. കൺവീനർ സി.കെ.രാജൻ സ്വാഗതവും കെ.എം.ചന്ദ്രൻ മാസ്റ്റർ നന്ദിയും പറഞ്ഞു.ചൊക്ലി ഐ.സി.ഡി.എസ്.സൂപ്പർവൈസർ കെ.എം. ബിന്ദു സമ്മാനദാനം നിർവ്വഹിച്ചു.തുടർന്ന് വിവിധ കലാപരിപാടികൾ ഉണ്ടായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190781/vadakara)