---
title: "തോക്കുമായി കോയമ്പത്തൂര്‍ വിമാനത്താവളത്തിലെത്തിയ കോണ്‍ഗ്രസ് നേതാവ് പിടിയില്‍"
english_title: "Congress leader"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19084/congress-leader"
published_at: "2022-01-04T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d3e97f7159a_Screenshot_20220104_115934.jpg"
keywords: []
---

# തോക്കുമായി കോയമ്പത്തൂര്‍ വിമാനത്താവളത്തിലെത്തിയ കോണ്‍ഗ്രസ് നേതാവ് പിടിയില്‍

> **Lead Summary:** പാലക്കാട്: തോക്കുമായി കോയമ്പത്തൂര്‍ വിമാനത്താവളത്തിലെത്തിയെ കോണ്‍ഗ്രസ് നേതാവ് പിടിയില്‍. പാലക്കാട് ഡിസിസി വൈസ് പ്രസിഡന്റും പട്ടാമ്പി മുന്‍ നഗരസഭാ ചെയര്‍മാനുമായ കെഎസ്ബിഎ തങ്ങളാണ് അറസ്റ്റിലായത്.കോയമ്പത്തൂർ എയർപോർട്ടിൽ നിന്ന് ഇന്ന് രാവിലെയാണ് തങ്ങളെ തോക്കുമായി പിടികൂടിയത്.

## Article Content

പാലക്കാട്: തോക്കുമായി കോയമ്പത്തൂര്‍ വിമാനത്താവളത്തിലെത്തിയെ കോണ്‍ഗ്രസ് നേതാവ് പിടിയില്‍. പാലക്കാട് ഡിസിസി വൈസ് പ്രസിഡന്റും പട്ടാമ്പി മുന്‍ നഗരസഭാ ചെയര്‍മാനുമായ കെഎസ്ബിഎ തങ്ങളാണ് അറസ്റ്റിലായത്.കോയമ്പത്തൂർ എയർപോർട്ടിൽ നിന്ന് ഇന്ന് രാവിലെയാണ് തങ്ങളെ തോക്കുമായി പിടികൂടിയത്.

തോക്കും ഏഴ് ബുള്ളറ്റും കെഎസ്ബിഎ തങ്ങളില്‍ നിന്നും പിടിച്ചെടുത്തു. തോക്ക് കൈവശം വയ്ക്കാന്‍ ആവശ്യമായ രേഖകള്‍ ഇദ്ദേഹത്തിന്റെ പക്കല്‍ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറയുന്നു. കോയമ്പത്തൂരിൽ നിന്നും ബെംഗളൂരുവിലേക്ക് പോവുന്നതിനായി എയർപോർട്ടിൽ എത്തിയതാണ് കെ എസ് ബിഎ തങ്ങള്‍. കെഎസ്ബിഎ തങ്ങളെ കോയമ്പത്തൂര്‍ പീളമേട് പൊലീസിന് കൈമാറി.

കാലപ്പഴക്കത്താൽ ഉപയോഗശൂന്യമാണ് തോക്കെന്ന് പൊലീസ് പറയുന്നു. പിതാവിന്‍റെ കാലത്തുള്ള തോക്കെന്നാണ് കെഎസ്ബിഎ തങ്ങൾ പൊലീസിന് നൽകിയ മൊഴി. എന്നാൽ രേഖകൾ ഹാജരാക്കിയിട്ടില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19084/congress-leader)