---
title: "#Kottiyur |  കൊട്ടിയൂർ പഞ്ചായത്തിൽ വൈദ്യുതി തൂക്കുവേലികൾക്ക് ബില്ല് പാസാക്കാത്തത് പ്രതിസന്ധിയാകുന്നു "
english_title: " electric hanging fences"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190841/electric-hanging-fences"
published_at: "2024-03-11T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eeae768666d_Screenshot_2024-03-11-12-34-13-00_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #Kottiyur |  കൊട്ടിയൂർ പഞ്ചായത്തിൽ വൈദ്യുതി തൂക്കുവേലികൾക്ക് ബില്ല് പാസാക്കാത്തത് പ്രതിസന്ധിയാകുന്നു 

> **Lead Summary:** കൊട്ടിയൂർ പഞ്ചായത്തിൽ വൈദ്യുതി തൂക്കുവേലികൾക്ക് ബില്ല് പാസാക്കാത്തത് വലിയ രീതിയിൽ പ്രതിസന്ധിയാകുന്നെന്ന് കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് റോയ് നമ്പുടാകം പറഞ്ഞു. നിരന്തരമായി കൊട്ടിയൂർ പഞ്ചായത്തിൽ കടുവയെ കണ്ടതോടെ വലിയ ആശങ്കയിലാണ് നാട്ടുകാർ. ആറളം ഫാമിൽ നിന്നും കാട്ടാനകളെ തുരത്തിയതോടെ കൊട്ടിയൂർ പഞ്ചായത്തിന്റെ അതിർത്തികളിൽ ഇവ എത്തുമോ എന്ന ആശങ്കയുമുണ്ട്. ഈ സാഹചര്യത്തിൽ വൈദ്യുതി തൂക്കുവേലികൾ അത്യാവശ്യമാണ്. വന്യമൃഗങ്ങളെ പ്രതിരോധിക്കാനായി വൈദ്യുതി തൂക്കുവേലികൾ സ്ഥാപിക്കാൻ കൊട്ടിയൂർ പഞ്ചായത്ത് തീരുമാനിച്ചെന്നും എന്നാൽ ബിൽ പാസ് ആവാത്തത് വലിയ പ്രതിസന്ധിയാണെന്നും പ്രസിഡന്റ് പറഞ്ഞു.

## Article Content

കൊട്ടിയൂർ പഞ്ചായത്തിൽ വൈദ്യുതി തൂക്കുവേലികൾക്ക് ബില്ല് പാസാക്കാത്തത് വലിയ രീതിയിൽ പ്രതിസന്ധിയാകുന്നെന്ന് കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് റോയ് നമ്പുടാകം പറഞ്ഞു. നിരന്തരമായി കൊട്ടിയൂർ പഞ്ചായത്തിൽ കടുവയെ കണ്ടതോടെ വലിയ ആശങ്കയിലാണ് നാട്ടുകാർ. ആറളം ഫാമിൽ നിന്നും കാട്ടാനകളെ തുരത്തിയതോടെ കൊട്ടിയൂർ പഞ്ചായത്തിന്റെ അതിർത്തികളിൽ ഇവ എത്തുമോ എന്ന ആശങ്കയുമുണ്ട്. ഈ സാഹചര്യത്തിൽ വൈദ്യുതി തൂക്കുവേലികൾ അത്യാവശ്യമാണ്. വന്യമൃഗങ്ങളെ പ്രതിരോധിക്കാനായി വൈദ്യുതി തൂക്കുവേലികൾ സ്ഥാപിക്കാൻ കൊട്ടിയൂർ പഞ്ചായത്ത് തീരുമാനിച്ചെന്നും എന്നാൽ ബിൽ പാസ് ആവാത്തത് വലിയ പ്രതിസന്ധിയാണെന്നും പ്രസിഡന്റ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190841/electric-hanging-fences)