---
title: "#Meenangadi |  മീനങ്ങാടിയില്‍ വന്യമൃഗം ആടുകളെ കൊന്നു "
english_title: "A wild animal killed sheep in Meenangadi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190850/a-wild-animal-killed-sheep-in-meenangadi"
published_at: "2024-03-11T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eeb49eeced3_Screenshot_2024-03-11-13-04-30-96_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# #Meenangadi |  മീനങ്ങാടിയില്‍ വന്യമൃഗം ആടുകളെ കൊന്നു 

> **Lead Summary:** **മീനങ്ങാടി: **വയനാട്ടിലെ മീനങ്ങാടിയില്‍ വന്യമൃഗ ആക്രമണം. മൂന്ന് ആടുകളെ കൊന്നു. മൈലമ്പാടി പാമ്പുംകൊല്ലി കാവുങ്ങല്‍ കുര്യന്റെയും അപ്പാട് കൂപ്പില്‍ കാഞ്ചിയമ്മയുടെയും ആടുകളെയാണ് വന്യമൃഗം കൊന്നത്.

## Article Content

**മീനങ്ങാടി: **വയനാട്ടിലെ മീനങ്ങാടിയില്‍ വന്യമൃഗ ആക്രമണം. മൂന്ന് ആടുകളെ കൊന്നു. മൈലമ്പാടി പാമ്പുംകൊല്ലി കാവുങ്ങല്‍ കുര്യന്റെയും അപ്പാട് കൂപ്പില്‍ കാഞ്ചിയമ്മയുടെയും ആടുകളെയാണ് വന്യമൃഗം കൊന്നത്.

ഞായര്‍ രാത്രിയും തിങ്കള്‍ പുലര്‍ച്ചെയുമായിരുന്നു ആക്രമണം. ശബ്ദം കേട്ട് പുറത്തിറങ്ങി ടോര്‍ച്ച് അടിച്ചപ്പോള്‍ കടുവ ഓടിപ്പോകുന്നത് കണ്ടതായി അപ്പാട്ടെ വീട്ടുകാര്‍ പറഞ്ഞു. കുര്യന്റെ ഒന്നും കാഞ്ചിയമ്മയുടെ രണ്ട് ആടുകളെയുമാണ് കൊന്നത്.

ആക്രമിച്ചത് കടുവയാണോയെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് കടുവയുടെ സാന്നിധ്യം ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190850/a-wild-animal-killed-sheep-in-meenangadi)