---
title: "#Farewell |  ഇരിട്ടി ഉപജില്ല പ്രധാനാധ്യാപകരുടെ യാത്രയയപ്പ് സമ്മേളനം "
english_title: "Farewell meeting of Iriti sub district Headmasters"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190897/farewell-meeting-of-iriti-sub-district-headmasters"
published_at: "2024-03-11T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eee08293f5e_IMG-20240311-WA0063(1).jpg"
keywords: []
---

# #Farewell |  ഇരിട്ടി ഉപജില്ല പ്രധാനാധ്യാപകരുടെ യാത്രയയപ്പ് സമ്മേളനം 

> **Lead Summary:** ഇരിട്ടി: ഇരിട്ടി വിദ്യാഭ്യാസ ഉപജില്ലയില്‍ ഈ വര്‍ഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന പ്രധാന അധ്യാപകര്‍ക്ക് ഹെഡ്മാസ്റ്റേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തില്‍ നല്‍കിയ യാത്രയയപ്പ് സണ്ണി ജോസഫ് എംഎല്‍.എ ഉദ്ഘാടനം ചെയ്തു. ഇരിട്ടി ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ.എ. ബാബുരാജ് അധ്യക്ഷത വഹിച്ചു.

## Article Content

ഇരിട്ടി: ഇരിട്ടി വിദ്യാഭ്യാസ ഉപജില്ലയില്‍ ഈ വര്‍ഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന പ്രധാന അധ്യാപകര്‍ക്ക് ഹെഡ്മാസ്റ്റേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തില്‍ നല്‍കിയ യാത്രയയപ്പ് സണ്ണി ജോസഫ് എംഎല്‍.എ ഉദ്ഘാടനം ചെയ്തു. ഇരിട്ടി ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ.എ. ബാബുരാജ് അധ്യക്ഷത വഹിച്ചു.

ഡയറ്റ് ഫാക്കല്‍റ്റി എസ്.കെ. ജയദേവന്‍, ബി.പി.സി ടി.എം.തുളസീധരന്‍, സീനിയര്‍ സൂപ്രണ്ട് കെ.കെ.വിജയന്‍ നൂണ്‍ മീല്‍ ഓഫീസര്‍ കെ. ശ്രീകാന്ത്, എച്ച്.എം ഫോറം സെക്രട്ടറി ഷോണു.എ.നമ്പ്യാര്‍, ട്രഷറര്‍ മാത്യു ജോസഫ് എന്നിവര്‍ സംസാരിച്ചു. 

വിവിധ വിദ്യാലയങ്ങളില്‍ നിന്നായി പതിമൂന്ന് പ്രധാന അധ്യാപകരാണ് ഈ വര്‍ഷം സര്‍വീസില്‍ നിന്ന് വിരമിക്കുന്നത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190897/farewell-meeting-of-iriti-sub-district-headmasters)