---
title: "#theft |  പണമിടപാട് സ്ഥാപനം കുത്തി തുറന്ന് ലക്ഷങ്ങൾ മോഷണം "
english_title: "private finance  break-in and theft"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190905/private-finance-break-in-and-theft"
published_at: "2024-03-11T16:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eee66d9d898_Screenshot_2024-03-11-15-59-12-62_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #theft |  പണമിടപാട് സ്ഥാപനം കുത്തി തുറന്ന് ലക്ഷങ്ങൾ മോഷണം 

> **Lead Summary:** **ഗുരുവായൂർ:** പണമിടപാട് സ്ഥാപനം കുത്തി തുറന്ന് ലക്ഷങ്ങൾ മോഷ്ടിച്ചു. ഗുരുവായൂർ പടിഞ്ഞാറെ നടയിൽ ഗാന്ധിനഗറിലെ മാസ് സെൻറർ എന്ന കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എൽ ആൻഡ് ടി ഫൈനാൻസ് എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്.

## Article Content

**ഗുരുവായൂർ:** പണമിടപാട് സ്ഥാപനം കുത്തി തുറന്ന് ലക്ഷങ്ങൾ മോഷ്ടിച്ചു. ഗുരുവായൂർ പടിഞ്ഞാറെ നടയിൽ ഗാന്ധിനഗറിലെ മാസ് സെൻറർ എന്ന കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എൽ ആൻഡ് ടി ഫൈനാൻസ് എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്.

ഇന്ന് രാവിലെ 10 മണിയോടെ ജീവനക്കാർ ഓഫീസിൽ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഗുരുവായൂർ ടെമ്പിൾ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. നിരീക്ഷണ ക്യാമറകൾ പരിശോധിച്ചതിൽ ഇന്ന് രാവിലെ ഏഴരയോടെ ഹെൽമറ്റ് ധരിച്ച് ബാഗുമായി എത്തിയ മോഷ്ടാവ് വാതിൽ തള്ളിത്തുറന്ന് ലോക്കറിൽ നിന്ന് പണം എടുത്ത് രക്ഷപ്പെടുന്ന ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്.

വനിതകൾക്ക് മൈക്രോ ഫിനാൻസ് വഴി പണം വായ്പ നൽകുന്ന സ്ഥാപനമാണിത്. ഒന്നാം തീയതി മുതൽ പത്താം തീയതി വരെയുള്ള ദിവസങ്ങളിൽ വായ്പ തവണ തിരിച്ചടക്കണം. ഇതിനായി കളക്ഷൻ ഏജൻ്റുമാർ ജോലി ചെയ്യുന്നുണ്ട്. വെള്ളിയാഴ്ച മുതൽ മൂന്നു ദിവസത്തെ കളക്ഷൻ ലോക്കറിൽ സൂക്ഷിച്ചിരുന്നു. ഒരു ദിവസത്തെ കളക്ഷൻ 10 ലക്ഷം രൂപയിൽ അധികം ഉണ്ടാകാറുണ്ടെന്ന് കളക്ഷൻ ഏജൻ്റുമാർ പറഞ്ഞു. നിരീക്ഷണ ക്യാമറകളിലെ ദൃശ്യം കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190905/private-finance-break-in-and-theft)