---
title: "#Arrested |  തളിപ്പറമ്പ് പോസ്റ്റോഫീസ് ജീവനക്കാരന്റെ ബൈക്ക് മോഷ്‌ടിച്ച പ്രതി അറസ്റ്റിൽ "
english_title: "Thaliparam post office "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190911/thaliparam-post-office"
published_at: "2024-03-11T16:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eeea2a502d5_IMG-20240311-WA0040.jpg"
keywords: []
---

# #Arrested |  തളിപ്പറമ്പ് പോസ്റ്റോഫീസ് ജീവനക്കാരന്റെ ബൈക്ക് മോഷ്‌ടിച്ച പ്രതി അറസ്റ്റിൽ 

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പ് പോസ്റ്റോഫീസ് ജീവനക്കാരന്റെ ബൈക്ക് മോഷ്‌ടിച്ച പ്രതിയെപോലീസ് അറസ്റ്റ് ചെയ്തു. കരുവൻചാൽ മീൻപറ്റിയിലെ വലിയകരോട്ട് വീട്ടിൽ വി.എ.റോയിയെ യാണ് തളിപ്പറമ്പ് സി.ഐ എം.എൽ. ബെന്നി ലാലു അറസ്റ്റ് ചെയ്‌തത്.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പ് പോസ്റ്റോഫീസ് ജീവനക്കാരന്റെ ബൈക്ക് മോഷ്‌ടിച്ച പ്രതിയെപോലീസ് അറസ്റ്റ് ചെയ്തു. കരുവൻചാൽ മീൻപറ്റിയിലെ വലിയകരോട്ട് വീട്ടിൽ വി.എ.റോയിയെ യാണ് തളിപ്പറമ്പ് സി.ഐ എം.എൽ. ബെന്നി ലാലു അറസ്റ്റ് ചെയ്‌തത്.

പോസ്റ്റോഫീസിലെ സിസ്റ്റം മാനേജർ പയ്യന്നൂർ സ്വദേശി എം.വി. സനോജിൻ്റെ കെ.എൽ 59 എൻ 4964 റോയൽ എൻഫീൽഡ് ക്ലാസിക് ബുള്ളറ്റ് ബൈക്കാണ് കഴിഞ്ഞ ഏഴിന് ഉച്ചയോടെ മോഷണം പോയത്. സി.സി.ടി.വി ക്യാമറയിൽ മോഷ്‌ടാവിന്റെ കൃത്യമായ ചിത്രം പതിഞ്ഞിരുന്നു. സി.സി.ടി.വി ദൃശ്യം കണ്ട ഒരു ഓഫീസ് ജീവനക്കാരി പ്രതി രജിസ്ട്രേഡ് തപാൽ അയക്കാൻ വന്നതായി തിരിച്ചറിഞ്ഞിരുന്നു. തപാൽ അയച്ച വ്യക്തിയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ കൂടി ലഭിച്ച വിവരങ്ങൾ കേസന്വേഷണത്തിന് സഹായകരമായി.

എസ്.ഐ പി. റഫീഖ്, പി.ആർ.ഒ സനീഷ്, സി.പി.ഒ.മാരായ ഹരിപ്രസാദ്, അരുൺ എന്നിവരും കേസന്വേഷിച്ച സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190911/thaliparam-post-office)