---
title: "#BJP |  ബി.ജെ.പി സ്ഥാനാർഥി സി. രഘുനാഥ് ഇരിട്ടി മേഖലയിൽ പര്യടനം നടത്തി "
english_title: "BJP candidate C. Raghunath toured the Iriti region"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190919/bjp-candidate-c-raghunath-toured-the-iriti-region"
published_at: "2024-03-11T17:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eef3e21fc1f_Picsart_24-03-11_17-36-20-948.jpg"
keywords: []
---

# #BJP |  ബി.ജെ.പി സ്ഥാനാർഥി സി. രഘുനാഥ് ഇരിട്ടി മേഖലയിൽ പര്യടനം നടത്തി 

> **Lead Summary:** **ഇരിട്ടി**: ബി.ജെ.പി സ്ഥാനാർഥി സി. രഘുനാഥ് ഞായറാഴ്ച ഇരിട്ടി മേഖലയിലെ വിവിധ ഇടങ്ങളിൽ പര്യടനം നടത്തി. ചാവശ്ശേരിയിലെ ഉത്തമൻ, മകൻ രമിത്ത് എന്നിവരുടെ സ്മൃതി കുടീരങ്ങളിൽ പുഷ്പാർച്ചന തുടങ്ങിക്കൊണ്ടായിരുന്നു പര്യടനത്തിന് തുടക്കം കുറിച്ചത്.

## Article Content

**ഇരിട്ടി**: ബി.ജെ.പി സ്ഥാനാർഥി സി. രഘുനാഥ് ഞായറാഴ്ച ഇരിട്ടി മേഖലയിലെ വിവിധ ഇടങ്ങളിൽ പര്യടനം നടത്തി. ചാവശ്ശേരിയിലെ ഉത്തമൻ, മകൻ രമിത്ത് എന്നിവരുടെ സ്മൃതി കുടീരങ്ങളിൽ പുഷ്പാർച്ചന തുടങ്ങിക്കൊണ്ടായിരുന്നു പര്യടനത്തിന് തുടക്കം കുറിച്ചത്.

തുടർന്ന് പുന്നാട് അശ്വിനി കുമാറിന്റെ പത്തൊൻപതാം ചരമ വാർഷിക ദിന ചടങ്ങിൽ പങ്കടുത്ത ശേഷം, തില്ലങ്കേരി കാർക്കോട് അമ്മു അമ്മയുടെ സ്മൃതി മണ്ഡപത്തിലും പുഷ്പാർച്ചന നടത്തി. പിന്നീട് മുരിങ്ങോടി പുരളിമല മുത്തപ്പൻ മടപ്പുരയും സന്ദർശിച്ചു. തുടർന്ന് മേഖലയിലെ വിവിധ പ്രദേശങ്ങളിലെ പൗര പ്രമുഖരെയും സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190919/bjp-candidate-c-raghunath-toured-the-iriti-region)