---
title: "മാസപ്പിറ കണ്ടു; കേരളത്തില്‍ നാളെ വ്രതാരംഭം"
english_title: "Kozhikode "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190937/kozhikode"
published_at: "2024-03-11T19:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ef0f2f7e8f1_n5906745341710165761347e9c0f23c1422c3d08ff84e74f0bfaecfe9a966f0f1eec9d2ccbec3de95a68c06.jpg"
keywords: []
---

# മാസപ്പിറ കണ്ടു; കേരളത്തില്‍ നാളെ വ്രതാരംഭം

> **Lead Summary:** **കോഴിക്കോട്: **മാസപ്പിറവി ദൃശ്യമായതിനാല്‍ കേരളത്തില്‍ ചൊവ്വാഴ്ച റമദാൻ ഒന്നായിരിക്കുമെന്ന് വിവിധ ഖാദിമാർ അറിയിച്ചു. പൊന്നാനിയിലാണ് മാസപ്പിറ ദൃശ്യമായത്. 

## Article Content

**കോഴിക്കോട്: **മാസപ്പിറവി ദൃശ്യമായതിനാല്‍ കേരളത്തില്‍ ചൊവ്വാഴ്ച റമദാൻ ഒന്നായിരിക്കുമെന്ന് വിവിധ ഖാദിമാർ അറിയിച്ചു. പൊന്നാനിയിലാണ് മാസപ്പിറ ദൃശ്യമായത്. 

പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുലൈലി, ഖലീലുല്‍ ബുഖാരി തങ്ങള്‍, പാളയം ഇമാം സുഹൈബ് മൗലവി തുടങ്ങിയ ഖാദിമാർ റമദാൻ പിറ കണ്ടത് സ്ഥിരീകരിച്ചു. 

മാസപ്പിറ ദൃശ്യമായതിനാല്‍ ഒമാൻ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ തിങ്കളാഴ്ച റമദാൻ വ്രതം തുടങ്ങിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190937/kozhikode)