---
title: "തൊഴിൽ പരിശീലനം ആരംഭിച്ചു"
english_title: "Vocational training started"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19094/Vocational-training-started"
published_at: "2022-01-04T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d3f10056a89_Screenshot_20220104_123144.jpg"
keywords: []
---

# തൊഴിൽ പരിശീലനം ആരംഭിച്ചു

> **Lead Summary:** മയ്യിൽ: കണ്ണൂർ നെഹ്റുയുവ കേന്ദ്ര, ഗ്രാമിക നാടൻ കാലാസംഘം എന്നിവയുടെ സംയുകതാഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ തയ്യൽ പരിശീലനം തായംപൊയിൽ സഫ്ദർ ഹാശ്മി ഗ്രന്ഥാലയം ഹാളിൽ ദേശീയ അധ്യാപക അവാർഡ് ജേതാവ് ശ്രീ രാധാകൃഷ്ണൻ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു.മൂന്ന് മാസം നീണ്ടു നിൽക്കുന്ന തയ്യൽ പരിശീലനത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഇരുപത്തിയഞ്ച് യുവതികളാണ് പങ്കെടുക്കുന്നത്.

## Article Content

മയ്യിൽ: കണ്ണൂർ നെഹ്റുയുവ കേന്ദ്ര, ഗ്രാമിക നാടൻ കാലാസംഘം എന്നിവയുടെ സംയുകതാഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ തയ്യൽ പരിശീലനം തായംപൊയിൽ സഫ്ദർ ഹാശ്മി ഗ്രന്ഥാലയം ഹാളിൽ ദേശീയ അധ്യാപക അവാർഡ് ജേതാവ് ശ്രീ രാധാകൃഷ്ണൻ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു.മൂന്ന് മാസം നീണ്ടു നിൽക്കുന്ന തയ്യൽ പരിശീലനത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഇരുപത്തിയഞ്ച് യുവതികളാണ് പങ്കെടുക്കുന്നത്.

കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി.റജി അധ്യക്ഷത വഹിച്ചു സംഗീത സംവിധായകൻ ഷൈൻ വെങ്കിടങ് മുഖ്യാതിഥി ആയിരുന്നു. മയ്യിൽ പഞ്ചായത്ത് അംഗം എം ഭരതൻ, കുറ്റിയാട്ടൂർ പഞ്ചായത്ത് അംഗം ജിൻസി, ദേശീയ അംബേദ്കർ അവാർഡ് ജേതാവ് ശ്രീദേവി, മുൻ പഞ്ചായത്ത് അംഗവും സാമൂഹ്യ പ്രവർത്തകനുമായ ടി ആർ ചന്ദ്രൻ , ശ്രീരാഗ് ചന്ദ്രൻ , മനോജ് പണിക്കർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19094/Vocational-training-started)