---
title: "അടുത്ത അധ്യയന വര്‍ഷത്തെ പാഠ പുസ്തകങ്ങള്‍ റെഡി; വിതരണ ഉദ്ഘാടനം നാളെ"
english_title: "Books "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190956/books"
published_at: "2024-03-11T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ef1bab4b7f3_n5906830761710168905254194c9b265ba8028e1bdc42dfeb43b84c0bce1c04a9d9642fe1f2e673859c7214.jpg"
keywords: []
---

# അടുത്ത അധ്യയന വര്‍ഷത്തെ പാഠ പുസ്തകങ്ങള്‍ റെഡി; വിതരണ ഉദ്ഘാടനം നാളെ

> **Lead Summary:** **തിരുവനന്തപുരം: **അടുത്ത അധ്യയന വർഷത്തെ സ്കൂള്‍ പാഠ പുസ്തകങ്ങളുടെ സംസ്ഥാനതല വിതരണോദ്ഘാടനം നാളെ തിരുവനന്തപുരത്ത്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ഗവണ്‍മെന്റ് ഗേള്‍സ് ഹയർ സെക്കൻഡറി സ്കൂള്‍ കോട്ടണ്‍ ഹില്ലില്‍ രാവിലെ 11 മണിക്കാണ് ഉദ്ഘാടനം. 

## Article Content

**തിരുവനന്തപുരം: **അടുത്ത അധ്യയന വർഷത്തെ സ്കൂള്‍ പാഠ പുസ്തകങ്ങളുടെ സംസ്ഥാനതല വിതരണോദ്ഘാടനം നാളെ തിരുവനന്തപുരത്ത്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ഗവണ്‍മെന്റ് ഗേള്‍സ് ഹയർ സെക്കൻഡറി സ്കൂള്‍ കോട്ടണ്‍ ഹില്ലില്‍ രാവിലെ 11 മണിക്കാണ് ഉദ്ഘാടനം. 

അധ്യയന വർഷം ആരംഭിക്കുന്നതിനു മുൻപ് തന്നെ അവധിക്കാലത്ത് കുട്ടികള്‍ക്ക് അടുത്ത ക്ലാസിലെ പാഠ ഭാഗങ്ങള്‍ പരിചപ്പെടുത്തുന്നതിനു വേണ്ടിയും പത്താം ക്ലാസിലേക്ക് പ്രവേശിക്കുന്ന കുട്ടികള്‍ക്ക് തയ്യാറെടുപ്പ് നടത്തുന്നതിനു വേണ്ടിയുമാണ് പുസ്തക വിതരണം നേരത്തെ ആക്കിയത്.

2,4,6,8,10 ക്ലാസുകളിലേക്കുള്ള പാഠ പുസ്തകങ്ങളുടെ വിതരണമാണ് ആദ്യം. ഈ ക്ലാസുകളില്‍ പഴയ പുസ്തകങ്ങള്‍ തന്നെയാണ്. അടുത്ത അധ്യായന വർഷം മുതല്‍ മാറ്റം വരുന്നതിനാല്‍ 1,3,5,7,9 ക്ലാസുകളിലേക്കുള്ള പുസ്തകങ്ങളുടെ വിതരണം മെയ് ആദ്യം നടത്താനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

പാഠ്യ പദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ പുതിയ പുസ്തകങ്ങള്‍ക്ക് സംസ്ഥാന സ്കൂള്‍ കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി അംഗീകാരം നല്‍കിയിരുന്നു. പുതിയ പാഠ പുസ്തകങ്ങളില്‍ ഭരണഘടനയുടെ ആമുഖം ചേർത്തതടക്കം നിരവധി പ്രത്യേകതയുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190956/books)