---
title: "മാക്കൂട്ടം ചുരം പാതയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു"
english_title: "Accident "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190964/accident"
published_at: "2024-03-11T21:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ef247fb69b8_IMG-20240311-WA0005.jpg"
keywords: []
---

# മാക്കൂട്ടം ചുരം പാതയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു

> **Lead Summary:** ഇരിട്ടി: മാക്കൂട്ടം ചുരം പാതയിൽ വാഹന അപകടങ്ങൾ തുടർക്കഥ ആവുന്നു. ഇന്ന് നടന്ന വ്യത്യസ്ത അപകടങ്ങളിൽ രണ്ട് പിക്കപ്പ് വാനുകൾ അപകടത്തിൽ പെട്ടു. ചെന്നൈയിൽ നിന്നും പച്ച മൽസ്യവുമായി കണ്ണൂരിലേക്ക് വരികയായിരുന്ന വാഹനം മാക്കൂട്ടം ചെക്ക് പോസ്റ്റിൽ നിന്നും അഞ്ചു കിലോമീറ്റർ ഉള്ളിലായി വനത്തിൽ അപകടത്തിൽ പെട്ടു. മറ്റൊരു അപകടത്തിൽ മുന്തിരിയുമായി വന്ന പിക്കപ്പ് വാൻ മാക്കൂട്ടം ചെക്പോസ്റ്റിന് സമീപം അപകടത്തിൽ പെട്ടു.

## Article Content

ഇരിട്ടി: മാക്കൂട്ടം ചുരം പാതയിൽ വാഹന അപകടങ്ങൾ തുടർക്കഥ ആവുന്നു. ഇന്ന് നടന്ന വ്യത്യസ്ത അപകടങ്ങളിൽ രണ്ട് പിക്കപ്പ് വാനുകൾ അപകടത്തിൽ പെട്ടു. ചെന്നൈയിൽ നിന്നും പച്ച മൽസ്യവുമായി കണ്ണൂരിലേക്ക് വരികയായിരുന്ന വാഹനം മാക്കൂട്ടം ചെക്ക് പോസ്റ്റിൽ നിന്നും അഞ്ചു കിലോമീറ്റർ ഉള്ളിലായി വനത്തിൽ അപകടത്തിൽ പെട്ടു. മറ്റൊരു അപകടത്തിൽ മുന്തിരിയുമായി വന്ന പിക്കപ്പ് വാൻ മാക്കൂട്ടം ചെക്പോസ്റ്റിന് സമീപം അപകടത്തിൽ പെട്ടു.

പുലർച്ചെ നടന്ന അപകടത്തിൽ ഡ്രൈവർമാർ രണ്ടുപേരും നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു. അപകടത്തിൽ പെട്ട വാഹനങ്ങളിൽ നിന്നും മത്സ്യവും മുന്തിരിയും മറ്റ് വാഹനങ്ങളിലേക്ക് മാറ്റി കൊണ്ടുപോയി. ദിവസവും ആയിരകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പാതയുടെ അറ്റകുറ്റ പണികൾ പൂർത്തിയാക്കി എങ്കിലും അപകടങ്ങളുടെ എണ്ണം ദിനം പ്രതി വർധിക്കുകയാണ്.

കൊടും വളവുകളിൽ ടാറിങ്ങിന് വെളിയിൽ രൂപപ്പെട്ടിരിക്കുന്നു വലിയ കുഴികൾ ചെറിയ വാഹനങ്ങൾക്ക് ഭീക്ഷണി ആവുകയാണ്. റോഡിന്റെ സൈഡിലെ കട്ടിങ്ങ് പലപ്പോഴും അപകടത്തിന് കാരണം ആകുകയാണ്. അപകടത്തിൽ പെടുന്ന വാഹനങ്ങൾ പലപ്പോഴും തീപിടിച്ചു കത്തുന്ന സംഭവവും ഉണ്ടായിട്ടുണ്ട്. ഏതാനും മാസങ്ങൾക്ക് മുൻപ് മലയാളി ബൈക്ക് യാത്രക്കാരൻ അപകടത്തിൽ പെട്ട് ജീവൻ നഷ്ടപ്പെട്ടിരുന്നു. ചുരം റോഡിലെ സ്ഥിരം അപകടം നിറഞ്ഞ വളവുകളും ഉടൻ അറ്റകുറ്റ പണികൾ പൂർത്തിയാക്കണം എന്നാണ് യാത്രക്കാരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190964/accident)