---
title: "കളരിവാതുക്കൽ പൂരോത്സവം 15 മുതൽ"
english_title: "Kalarivathukkal "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190985/kalarivathukkal"
published_at: "2024-03-11T22:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ef399557c11_IMG-20240311-WA0006.jpg"
keywords: []
---

# കളരിവാതുക്കൽ പൂരോത്സവം 15 മുതൽ

> **Lead Summary:** **കണ്ണൂർ: **പുതിയതെരു കളരിവാതുക്കൽ പൂരോത്സവം 15 മുതൽ 24 വരെ നടക്കും. 15-ന് രാത്രി 7.45-ന് കോൽക്കളി, കിണ്ണംകളി, 9.30-ന് നാട്ടരങ്ങ്, 16-ന് 9.30-ന് നൃത്ത സംഗമം, 17-ന് 9.30-ന് സപ്താംഗ ഭൈരവി നൃത്ത നാടകം, 18-ന് രാത്രി ഏഴിന് ഭക്തി ഗാനമേള, 9.30-ന് ഗാനമേള, 19-ന് വൈകിട്ട് 6.30-ന് ഗാനമഞ്ജരി, 9.30-ന് കഥാപ്രസംഗം, 20-ന് 9.30-ന് ഭക്തി ഗാനമേള.

## Article Content

**കണ്ണൂർ: **പുതിയതെരു കളരിവാതുക്കൽ പൂരോത്സവം 15 മുതൽ 24 വരെ നടക്കും. 15-ന് രാത്രി 7.45-ന് കോൽക്കളി, കിണ്ണംകളി, 9.30-ന് നാട്ടരങ്ങ്, 16-ന് 9.30-ന് നൃത്ത സംഗമം, 17-ന് 9.30-ന് സപ്താംഗ ഭൈരവി നൃത്ത നാടകം, 18-ന് രാത്രി ഏഴിന് ഭക്തി ഗാനമേള, 9.30-ന് ഗാനമേള, 19-ന് വൈകിട്ട് 6.30-ന് ഗാനമഞ്ജരി, 9.30-ന് കഥാപ്രസംഗം, 20-ന് 9.30-ന് ഭക്തി ഗാനമേള.

21-ന് 9.30-ന് സംഗീതാർച്ചന, 22-ന് 7.30-ന് നൃത്ത വിസ്മയം, 9.30-ന് പൂരക്കളി, 12-ന് കോട്ട അയപ്പിക്കൽ, 23-ന് രാവിലെ ആറിന് മൊളോളം ശിവക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്, 11-ന് ഭദ്രായനം നാടകം രാത്രി ഒന്നിന് കരടി കളി ക്ഷേത്രത്തിൽ എത്തും ദിവസവും രാത്രി 7.30 മുതൽ അന്നദാനമുണ്ട്. 24-ന് പുലർച്ചെ കരിമരുന്ന്, രാവിലെ ഒൻപതിന് ചിറക്കൽ ചിറയിൽ ആറാട്ട് എഴുന്നള്ളത്തോടെ സമാപനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190985/kalarivathukkal)