---
title: "എളയാവൂര്‍ ഗവ ഹോമിയോ ഡിസ്‌പെന്‍സറി കെട്ടിടത്തിന് തറക്കല്ലിട്ടു "
english_title: "Elayavoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/191003/elayavoor"
published_at: "2024-03-12T05:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65efa0051f444_images_(3)_(11).jpeg"
keywords: []
---

# എളയാവൂര്‍ ഗവ ഹോമിയോ ഡിസ്‌പെന്‍സറി കെട്ടിടത്തിന് തറക്കല്ലിട്ടു 

> **Lead Summary:** **എളയാവൂര്‍** : ഗവ ഹോമിയോ ഡിസ്‌പെന്‍സറി കെട്ടിടത്തിന് തറക്കല്ലിട്ടു എളയാവൂര്‍ ഗവ ഹോമിയോ ഡിസ്‌പെന്‍സറിക്ക് പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം രജിസ്ട്രേഷന്‍ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. നാഷണല്‍ ആയുഷ് മിഷന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 30 ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കുന്ന കെട്ടിടത്തില്‍ റിസപ്ഷന്‍, വെയിറ്റിംഗ് ഏരിയ, ഒ പി കണ്‍സള്‍ട്ടേഷന്‍ റൂം, ഒബ്‌സര്‍വേഷന്‍ ഏരിയ, സ്റ്റാഫ് റൂം, ഫാര്‍മസി, ടോയ്‌ലറ്റ് സൗകര്യം, ഭിന്നശേഷി സൗഹൃദ കവാടം, സ്‌റ്റൈയര്‍ റൂം എന്നിവയാണ് ഒരുക്കുന്നത്. കോര്‍പ്പറേഷന്‍ മേയര്‍ മുസ്‌ലിഹ് മഠത്തില്‍ അധ്യക്ഷത വഹിച്ചു.

## Article Content

**എളയാവൂര്‍** : ഗവ ഹോമിയോ ഡിസ്‌പെന്‍സറി കെട്ടിടത്തിന് തറക്കല്ലിട്ടു എളയാവൂര്‍ ഗവ ഹോമിയോ ഡിസ്‌പെന്‍സറിക്ക് പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം രജിസ്ട്രേഷന്‍ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. നാഷണല്‍ ആയുഷ് മിഷന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 30 ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കുന്ന കെട്ടിടത്തില്‍ റിസപ്ഷന്‍, വെയിറ്റിംഗ് ഏരിയ, ഒ പി കണ്‍സള്‍ട്ടേഷന്‍ റൂം, ഒബ്‌സര്‍വേഷന്‍ ഏരിയ, സ്റ്റാഫ് റൂം, ഫാര്‍മസി, ടോയ്‌ലറ്റ് സൗകര്യം, ഭിന്നശേഷി സൗഹൃദ കവാടം, സ്‌റ്റൈയര്‍ റൂം എന്നിവയാണ് ഒരുക്കുന്നത്. കോര്‍പ്പറേഷന്‍ മേയര്‍ മുസ്‌ലിഹ് മഠത്തില്‍ അധ്യക്ഷത വഹിച്ചു.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. അബ്ദുസ്സലാം മുഖ്യാതിഥിയായി. നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അജിത് കുമാര്‍ പദ്ധതി വിശദീകരിച്ചു.കോര്‍പ്പറേഷന്‍ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എം പി രാജേഷ്, കൗണ്‍സിലര്‍ എന്‍ ഉഷ, മെഡിക്കല്‍ ഓഫീസര്‍ ഡോ. നിമിഷ എന്നിവര്‍ പങ്കെടുത്തു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/191003/elayavoor)