---
title: "കൊച്ചി: എറണാകുളം കോതമംഗലത്ത് മ്ലാവ് ഓട്ടോയിൽ ഇടിച്ച് യുവാവ് മരിച്ചു"
english_title: "Kochi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/191025/kochi"
published_at: "2024-03-12T08:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65efc93435136_download_(20).jpeg"
keywords: []
---

# കൊച്ചി: എറണാകുളം കോതമംഗലത്ത് മ്ലാവ് ഓട്ടോയിൽ ഇടിച്ച് യുവാവ് മരിച്ചു

> **Lead Summary:** **കൊച്ചി**: എറണാകുളം കോതമംഗലത്ത് മ്ലാവ് ഓട്ടോയിൽ ഇടിച്ച് യുവാവ് മരിച്ചു. മാമലക്കണ്ടം സ്വദേശി വിജിൽ നാരായണൻ ആണ് മരിച്ചത്. ഇന്നലെ രാത്രി കോതമംഗലം കളപ്പാറയിലാണ് അപകടം.

## Article Content

**കൊച്ചി**: എറണാകുളം കോതമംഗലത്ത് മ്ലാവ് ഓട്ടോയിൽ ഇടിച്ച് യുവാവ് മരിച്ചു. മാമലക്കണ്ടം സ്വദേശി വിജിൽ നാരായണൻ ആണ് മരിച്ചത്. ഇന്നലെ രാത്രി കോതമംഗലം കളപ്പാറയിലാണ് അപകടം.

വിജിൽ ഓടിച്ച ഓട്ടോറിക്ഷയിലേക്ക് മ്ലാവ് വന്ന് ഇടിക്കുകയും ഓട്ടോ  വിജിലിന്റെ ദേഹത്തിലേക്കു മറിയുകയായിരുന്നു. അപകടത്തിൽപെട്ടയാളുമായി ആശുപത്രിയിലേക്കു പോകുംവഴിയായിരുന്നു അപകടം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൂടെയുണ്ടായവർ നിസാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/191025/kochi)