---
title: "# Vandebharat | വന്ദേഭാരത്‌ മംഗലാപുരം വരെ; പ്രധാനമന്ത്രി ഫ്ലാ​ഗ് ഓഫ് ചെയ്തു"
english_title: " Vandebharat to Mangalore"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/191060/vandebharat-to-mangalore"
published_at: "2024-03-12T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65efeb92bc0b5_Screenshot_2024-03-12-11-13-21-32_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# # Vandebharat | വന്ദേഭാരത്‌ മംഗലാപുരം വരെ; പ്രധാനമന്ത്രി ഫ്ലാ​ഗ് ഓഫ് ചെയ്തു

> **Lead Summary:** **കണ്ണൂർ: **ആലപ്പുഴ വഴിയുള്ള കാസർകോട് - തിരുവനന്തപുരം വന്ദേഭാരത് മംഗളൂരുവിലേക്ക് നീട്ടി. ചൊവ്വാഴ്ച പ്രധാനമന്ത്രി ഓൺലൈനിൽ ഉദ്ഘാടനം നിർവഹിച്ചു. ഉദ്ഘാടനത്തിന് ശേഷം രാവിലെ 9.15-ന് മംഗളൂരുവിൽ നിന്ന് വന്ദേഭാരത് പ്രത്യേക വണ്ടിയായി ഓടും. വന്ദേഭാരത് നിർത്തുന്ന എല്ലാ സ്റ്റേഷനിലും നിർത്തും. മംഗളൂരുവിൽ നിന്ന് കാസർകോട്ടേക്ക് വിദ്യാർഥികളും കയറും. സ്വീകരണവും ഉണ്ട്.

## Article Content

**കണ്ണൂർ: **ആലപ്പുഴ വഴിയുള്ള കാസർകോട് - തിരുവനന്തപുരം വന്ദേഭാരത് മംഗളൂരുവിലേക്ക് നീട്ടി. ചൊവ്വാഴ്ച പ്രധാനമന്ത്രി ഓൺലൈനിൽ ഉദ്ഘാടനം നിർവഹിച്ചു. ഉദ്ഘാടനത്തിന് ശേഷം രാവിലെ 9.15-ന് മംഗളൂരുവിൽ നിന്ന് വന്ദേഭാരത് പ്രത്യേക വണ്ടിയായി ഓടും. വന്ദേഭാരത് നിർത്തുന്ന എല്ലാ സ്റ്റേഷനിലും നിർത്തും. മംഗളൂരുവിൽ നിന്ന് കാസർകോട്ടേക്ക് വിദ്യാർഥികളും കയറും. സ്വീകരണവും ഉണ്ട്.

നിലവിൽ രാവിലെ ഏഴിനാണ് കാസർകോട് നിന്നും യാത്ര തുടങ്ങുന്നത്. ഇനി മുതൽ രാവിലെ 6.25-ന് മംഗളൂരുവിൽ നിന്ന് പുറപ്പെടും. തുടർന്ന് ഉച്ചക്ക് 3.05-ന് തിരുവനന്തപുരത്ത് എത്തും. വൈകീട്ട് 4.05-ന് തിരുവനന്തപുരത്ത് നിന്ന് യാത്ര പുറപ്പെടും. രാത്രി 11.45-ന് കാസർകോട് എത്തും. 12.40-ന് മംഗളൂരുവിൽ യാത്ര അവസാനിപ്പിക്കും. എട്ട് കോച്ചുകളുണ്ട്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/191060/vandebharat-to-mangalore)