---
title: "മദ്യപിച്ച് കാര്‍ ഓടിച്ച് ബൈക്ക് യാത്രികരെ ഇടിച്ചിട്ട് രക്ഷപ്പെട്ട എ എസ് ഐ യെയും സുഹൃത്തുക്കളെയും നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു"
english_title: "Drunk driving"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19107/Drunk-driving"
published_at: "2022-01-04T13:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d403028d86e_Screenshot_20220104_133851.jpg"
keywords: []
---

# മദ്യപിച്ച് കാര്‍ ഓടിച്ച് ബൈക്ക് യാത്രികരെ ഇടിച്ചിട്ട് രക്ഷപ്പെട്ട എ എസ് ഐ യെയും സുഹൃത്തുക്കളെയും നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു

> **Lead Summary:** മദ്യപിച്ച് കാര്‍ ഓടിച്ച് ബൈക്ക് യാത്രികരെ ഇടിച്ചിട്ട് രക്ഷപ്പെട്ട എ എസ് ഐ യെയും സുഹൃത്തുക്കളെയും നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു. മലപ്പുറം ക്യാമ്പിലെ എ എസ് ഐ പ്രശാന്തും സംഘവുമാണ് പിടിയിലായത്. തൃശൂർ പീച്ചി കണ്ണാറയിൽ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. എഎസ്ഐയും സംഘവും സഞ്ചരിച്ചിരുന്ന കാർ ഇടിക്കാൻ വരുന്നത് കണ്ട് റോഡിന് സൈഡിലേക്ക് ഒതുക്കി നിർത്തിയിട്ടും ഇടിക്കുകായിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു.

## Article Content

മദ്യപിച്ച് കാര്‍ ഓടിച്ച് ബൈക്ക് യാത്രികരെ ഇടിച്ചിട്ട് രക്ഷപ്പെട്ട എ എസ് ഐ യെയും സുഹൃത്തുക്കളെയും നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു. മലപ്പുറം ക്യാമ്പിലെ എ എസ് ഐ പ്രശാന്തും സംഘവുമാണ് പിടിയിലായത്. തൃശൂർ പീച്ചി കണ്ണാറയിൽ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. എഎസ്ഐയും സംഘവും സഞ്ചരിച്ചിരുന്ന കാർ ഇടിക്കാൻ വരുന്നത് കണ്ട് റോഡിന് സൈഡിലേക്ക് ഒതുക്കി നിർത്തിയിട്ടും ഇടിക്കുകായിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു.

അമിതവേഗത്തിൽ വന്ന കാർ ഇടിച്ച് ബൈക്ക് യാത്രികരായ ദമ്പതിമാർക്ക് പരിക്കേറ്റു. ചെമ്പൂത്ര സ്വദേശി ലിജിത്ത് , ഭാര്യ കാവ്യ എന്നിവർക്കാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ ഇരുവരുടെയും കാലുകൾക്ക് സാരമായി പരിക്കേറ്റിരുന്നു. ഇടിയുടെ ആഘാതത്തില്‍ ടയർ പൊട്ടിയിട്ടും നിർത്താതെ പോയ കാർ നാട്ടുകാർ തടയുകയായിരുന്നു. ഈ സമയം കാറിൽ ഉണ്ടായിരുന്നവർ ഇറങ്ങി ഓടാൻ ശ്രമിച്ചു.ഇവരെ നാട്ടുകാർ പിടികൂടുകയും പോലീസിന് കൈമാറുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19107/Drunk-driving)