---
title: "സംസ്ഥാന ജൂനിയർ ആൺ-പെൺകുട്ടികളുടെ ഗുസ്തി ചാംപ്യൻഷിപ്പ് കണ്ണൂരിൽ"
english_title: "Wrestling Championship in Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19110/wrestling-championship-in-kannur"
published_at: "2022-01-04T14:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d40606042c6_Screenshot_2022-01-04-14-01-03-40_7352322957d4404136654ef4adb64504.jpg"
keywords: []
---

# സംസ്ഥാന ജൂനിയർ ആൺ-പെൺകുട്ടികളുടെ ഗുസ്തി ചാംപ്യൻഷിപ്പ് കണ്ണൂരിൽ

> **Lead Summary:** ഈ വർഷത്തെ സംസ്ഥാന ജൂനിയർ ആൺ-പെൺകുട്ടികളുടെ ഗുസ്തി ചാംപ്യൻഷിപ്പ് കണ്ണൂരിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ ഇന്ന് കണ്ണൂരിൽ അറിയിച്ചു. 

## Article Content

ഈ വർഷത്തെ സംസ്ഥാന ജൂനിയർ ആൺ-പെൺകുട്ടികളുടെ ഗുസ്തി ചാംപ്യൻഷിപ്പ് കണ്ണൂരിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ ഇന്ന് കണ്ണൂരിൽ അറിയിച്ചു. 

ജനുവരി 7, 8, 9 തിയ്യതികളിലായി കണ്ണൂർ ടൗൺ സ്ക്വയറിൽ രണ്ട് ഗോദകളിലാണ് മൽസരം നടക്കുക. ഏഴിന് രാവിലെ 10.30 ന് രാമചന്ദ്രൻ കടന്നപ്പള്ളി  എം.എൽ.എ. ഉദ്ഘാടനം ചെയ്യും സംസ്ഥാന സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡൻ്റ് ഒ കെ വിനീഷ് അധ്യക്ഷത വഹിക്കും. 

ചാംപ്യൻഷിപ്പിൽ 14 ജില്ലകളിൽ നിന്നായി 420 ഓളം ഗുസ്തി താരങ്ങൾ ഗ്രീക്കോറോമൻ, ഫ്രീസ്റ്റൈൽ വിഭാഗങ്ങളിലായി മൽസരിക്കും.  കേരള ഗുസ്തി ടീമിനെ ഈ ചാംപ്യൻഷിപ്പിൽ നിന്ന് തിരഞ്ഞെടുക്കും. ജില്ലാ ഗുസ്തി അസോസിയേഷൻ്റെ നേതൃത്വത്തിൽ പരിശീലനത്തിനായി സ്ഥിരം അക്കാദമി യഥാർഥ്യമാക്കാനുള്ള ശ്രമം പുരോഗമിച്ച് കൊണ്ടിരിക്കുകയാണെന്നും ഭാരവാഹികൾ അറിയിച്ചു. 

ദേശീയ മൽസരത്തിൽ മെഡൽ നേടിയ സ്റ്റഫാനോ ഷാജുവിനെ ചാംപ്യൻഷിപ്പ് വേദിയിൽ അനുമോദിക്കും. വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ ഒ കെ വിനീഷ്, ജില്ലാ ഗുസ്തി അസോസിയേഷൻ പ്രസിഡൻ്റ്‌ വി എൻ മുഹമ്മദ് ഫൈസൽ, സെക്രട്ടറി എം നിസാമുദ്ദീൻ, ധീരജ് കുമാർ, ജിനചന്ദ്രൻ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19110/wrestling-championship-in-kannur)