---
title: "# Kannur |  കണ്ണൂർ കോർപ്പറേഷൻ ഉപതിരഞ്ഞെടുപ്പ്: വി.കെ. ശ്രീലത എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു "
english_title: "Kannur Corporation By-election"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/191130/kannur-corporation-by-election"
published_at: "2024-03-12T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f01e35c7aa7_IMG-20240312-WA0006.jpg"
keywords: []
---

# # Kannur |  കണ്ണൂർ കോർപ്പറേഷൻ ഉപതിരഞ്ഞെടുപ്പ്: വി.കെ. ശ്രീലത എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു 

> **Lead Summary:** **കണ്ണൂർ: **കോർപ്പറേഷൻ മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വാർഡ്-18 മാച്ചേരി കൗൺസിലർ വി.കെ. ശ്രീലത എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. മുൻ മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. പി. ഇന്ദിര ഡെപ്യൂട്ടി മേയറായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. വരണാധികാരിയായ എ.ഡി.എം ഫലപ്രഖ്യാപനം നടത്തി.

## Article Content

**കണ്ണൂർ: **കോർപ്പറേഷൻ മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വാർഡ്-18 മാച്ചേരി കൗൺസിലർ വി.കെ. ശ്രീലത എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. മുൻ മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. പി. ഇന്ദിര ഡെപ്യൂട്ടി മേയറായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. വരണാധികാരിയായ എ.ഡി.എം ഫലപ്രഖ്യാപനം നടത്തി.

തുടർന്ന് നടന്ന അനുമോദന ചടങ്ങിൽ മേയർ മുസ്ലിഹ് മഠത്തിൽ, ഡെപ്യൂട്ടി മേയർ അഡ്വ. പി. ഇന്ദിര, മുൻ മേയർ ടി.ഒ. മോഹനൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഷമീമ ടീച്ചർ, സുരേഷ് ബാബു എളയാവൂർ, എം.പി. രാജേഷ്, കൗൺസിലർമാരായ കെ.പി. അബ്ദുൽ റസാഖ്, പി.വി. ജയസൂര്യൻ, എൻ. ഉഷ, കെ. നിർമല എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/191130/kannur-corporation-by-election)