---
title: "#Sabarimala |  മീനമാസ പൂജകള്‍ക്കായി ശബരിമല നട ബുധനാഴ്ച തുറക്കും "
english_title: "Sabarimala will be opened on Wednesday"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/191144/sabarimala-will-be-opened-on-wednesday"
published_at: "2024-03-12T15:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f0294487e11_download_(8).jpeg"
keywords: []
---

# #Sabarimala |  മീനമാസ പൂജകള്‍ക്കായി ശബരിമല നട ബുധനാഴ്ച തുറക്കും 

> **Lead Summary:** **പത്തനംതിട്ട:** മീനമാസ പൂജകള്‍ക്കും പൈങ്കുനി ഉത്രം മഹോത്സവത്തിനുമായി ശബരിമല നട ബുധനാഴ്ച തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരർ മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി പി.എൻ. മഹേഷ് നമ്പൂതിരി ശ്രീകോവില്‍ തുറന്ന് ദീപങ്ങള്‍ തെളിക്കും. പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയില്‍ മേല്‍ശാന്തി അഗ്നി പകരുന്നതോടെ അയ്യപ്പ ഭക്തർക്ക് ദർശനം നടത്താം.

## Article Content

**പത്തനംതിട്ട:** മീനമാസ പൂജകള്‍ക്കും പൈങ്കുനി ഉത്രം മഹോത്സവത്തിനുമായി ശബരിമല നട ബുധനാഴ്ച തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരർ മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി പി.എൻ. മഹേഷ് നമ്പൂതിരി ശ്രീകോവില്‍ തുറന്ന് ദീപങ്ങള്‍ തെളിക്കും. പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയില്‍ മേല്‍ശാന്തി അഗ്നി പകരുന്നതോടെ അയ്യപ്പ ഭക്തർക്ക് ദർശനം നടത്താം.

നട തുറന്ന ശേഷം ഭക്തർക്ക് വിഭൂതി പ്രസാദം വിതരണം ചെയ്യും. നട തുറക്കുന്ന ദിവസം പ്രത്യേക പൂജകള്‍ ക്ഷേത്രങ്ങളില്‍ ഉണ്ടാകില്ല. വ്യാഴാഴ്ച പുലർച്ചെ അഞ്ചിന് നട തുറക്കും. തുടർന്ന് നിർമാല്യ ദർശനവും പതിവ് അഭിഷേകവും നടക്കും. 5.30ന് ഗണപതി ഹോമം. പുലർച്ചെ 5.30 മുതല്‍ ഏഴ് വരെയും ഒൻപത് മുതല്‍ 11 വരെയും നെയ്യഭിഷേകം നടക്കും.

പുലർച്ചെ 7.30 ന് ഉഷപൂജ തുടർന്ന് ഉദയാസ്തമയ പൂജ. 12.30ന് ഉച്ചപൂജ കഴിഞ്ഞ് ഒന്നിന് നട അടയ്ക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/191144/sabarimala-will-be-opened-on-wednesday)