---
title: "മൃതദേഹവുമായുള്ള പ്രതിഷേധം രാഷ്ട്രീയനേട്ടത്തനല്ലേ?’ മുഹമ്മദ് ഷിയാസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം"
english_title: "Highcourt"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/191175/highcourt"
published_at: "2024-03-12T18:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f052ef0125c_IMG-20240312-WA0026.jpg"
keywords: []
---

# മൃതദേഹവുമായുള്ള പ്രതിഷേധം രാഷ്ട്രീയനേട്ടത്തനല്ലേ?’ മുഹമ്മദ് ഷിയാസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

> **Lead Summary:** പൊലീസിനെതിരെ ഹർജി നൽകിയ എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കോതമം​ഗലത്ത് ആന ചവിട്ടിക്കൊന്ന വയോധികയുടെ മൃതദേഹവുമായി നടത്തിയ പ്രതിഷേധത്തിലാണ് മുഹമ്മദ് ഷിയാസിനെതിരെ ഹൈക്കോടതി രൂക്ഷവിമർശനം. മൃതദേഹവുമായുള്ള പ്രതിഷേധം രാഷ്ട്രീയ നേട്ടത്തിനു വേണ്ടി ആയിരുന്നില്ലേയെന്ന് കോടതി ചോദിച്ചു.

## Article Content

പൊലീസിനെതിരെ ഹർജി നൽകിയ എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കോതമം​ഗലത്ത് ആന ചവിട്ടിക്കൊന്ന വയോധികയുടെ മൃതദേഹവുമായി നടത്തിയ പ്രതിഷേധത്തിലാണ് മുഹമ്മദ് ഷിയാസിനെതിരെ ഹൈക്കോടതി രൂക്ഷവിമർശനം. മൃതദേഹവുമായുള്ള പ്രതിഷേധം രാഷ്ട്രീയ നേട്ടത്തിനു വേണ്ടി ആയിരുന്നില്ലേയെന്ന് കോടതി ചോദിച്ചു.

മോർച്ചറിയിൽ നിന്ന് മൃദേഹമെടുത്തു കൊണ്ട് പോയത് അനുവാദമില്ലാതെയല്ലേ എന്ന് കോടതി ചോദിച്ചു. കോതമം​ഗലത്ത് മൃതദേഹവുമായി പ്രതിഷേധം നടത്തിയ സംഭവത്തിലെ പോലീസ് ഇടപെടലുകൾക്കെതിരെയായിരുന്നു ഷിയാസിന്റെ ഹർജി. പ്രതിഷേധത്തെ തുടർന്ന് ഷിയാസ് അടക്കമുള്ള കോൺ​ഗ്രസ് നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തിരുന്നു. എന്നാൽ ഈ കേസുകൾ തന്നെ പീഡിപ്പിക്കാനാണെന്ന് ചൂണ്ടിക്കാണിച്ച് ഷിയാസ് നൽകിയ ഹർജി പരി​ഗണിക്കവേയൊണ് കോടതി വിമർശനമുന്നയിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/191175/highcourt)