---
title: "വയോധികയെ അക്രമിച്ച് മാല മോഷ്ടിക്കാൻ ശ്രമം"
english_title: "Ulikkal "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/191181/ulikkal"
published_at: "2024-03-12T18:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f0587db2ddc_IMG-20240312-WA0030.jpg"
keywords: []
---

# വയോധികയെ അക്രമിച്ച് മാല മോഷ്ടിക്കാൻ ശ്രമം

> **Lead Summary:**  **ഉളിക്കൽ** : ഉളിക്കല്ലിന് അടുത്ത പുറവയൽ പള്ളിക്ക് സമീപത്തുവച്ച് വയോധികയുടെ മാല കവർന്നെടുക്കാൻ ശ്രമം . ഇന്ന് പുലർച്ചെ 6 മണിയോടെ ആണ് സംഭവം . കുർബ്ബാനയ്ക്ക് സംബന്ധിക്കാൻ പള്ളിയിലേക്ക് പോകുന്ന വഴിയിൽ സെമിത്തേരിക്ക് സമീപം വെച്ചാണ്റോ സമ്മ കൂനമ്മാക്കൽ നെ ആക്രമിച്ച് മാല മോഷ്ടിക്കാനുള്ള ശ്രമം നടന്നത് .

## Article Content

 **ഉളിക്കൽ** : ഉളിക്കല്ലിന് അടുത്ത പുറവയൽ പള്ളിക്ക് സമീപത്തുവച്ച് വയോധികയുടെ മാല കവർന്നെടുക്കാൻ ശ്രമം . ഇന്ന് പുലർച്ചെ 6 മണിയോടെ ആണ് സംഭവം . കുർബ്ബാനയ്ക്ക് സംബന്ധിക്കാൻ പള്ളിയിലേക്ക് പോകുന്ന വഴിയിൽ സെമിത്തേരിക്ക് സമീപം വെച്ചാണ്റോ സമ്മ കൂനമ്മാക്കൽ നെ ആക്രമിച്ച് മാല മോഷ്ടിക്കാനുള്ള ശ്രമം നടന്നത് .

മുന്നിൽ കൂടി നടന്നുവന്ന ആൾ അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നു . പുലർച്ചെ ആയതുകൊണ്ട് സമീപത്തിൽ ആളുകൾ ആരും ഉണ്ടയിരുന്നില്ല . റോസമ്മയുടെ മാലയിലും വസ്ത്രത്തിലും ചേർന്ന് പിടിവീണതുകൊണ്ട് മോഷ്ടാവിന് എളുപ്പത്തിൽ മാല പൊട്ടിച്ച് കടന്നുപോകാൻ കഴിഞ്ഞില്ല . റോസമ്മ ശബ്ദം വെച്ചതോടെ മോഷ്ടാവ് പിടിവിട്ട് പുറവയൽ റോഡുവഴി ഓടി രക്ഷപ്പെടുക യായിരുന്നു . കുറച്ചുദൂരം റോസമ്മ മോഷ്ടാവിനെ പിന്തുടർന്നെങ്കിലും അടുത്തുള്ള പറമ്പിലൂടെ ഓടി മറഞ്ഞു .പുലർച്ചെ ആയതുകൊണ്ടും പെട്ടന്നുള്ള ആക്രമണം ആയതുകൊണ്ടും അക്രമിയെ തിരിച്ചറിയാൻ കഴിഞ്ഞില്ല എന്നാണ് റോസമ്മ പറയുന്നത്. വർഷങ്ങളായി ദിവസവും കാലത്ത് പള്ളിയിൽ പോകാറുള്ള റോസമ്മക്ക് ആദ്യമായി ആണ് ഇത്തരത്തിലുള്ള ആക്രമണം നേരിടേണ്ടിവരുന്നത് .

പിടിവലിയിൽ മാല പൊട്ടിയെങ്കിലും മോഷ്ടാവിന് മോഷ്ടിക്കാൻ കഴിഞ്ഞില്ല . അക്രമത്തിൽ ഭയന്നുപോയ റോസമ്മക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി . ഇതോടെ സമീപ പ്രദേശങ്ങളിൽ നിന്നും പുലർച്ചെ ദേവാലയത്തിൽ എത്തുന്നവർ ആശങ്കയിൽ ആയിരിക്കുകയാണ് . റോസമ്മ ഉളിക്കൽ പോലീസിൽ പരാതി നൽകി .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/191181/ulikkal)